Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാലേട്ടനൊപ്പം അടിപൊളി നൃത്തച്ചുവടുകളുമായി വിമല രാമൻ

mohanlal-vimala

ഒരിടവേളക്ക് ശേഷമാണ് വിമലാ രാമൻ മലയാള ചലച്ചിത്ര ലോകത്തേക്ക് തിരികെയെത്തുന്നത്. അതും പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഒരു മോഹന്‍ലാൽ ചിത്രത്തിലൂടെ. പ്രേക്ഷകരേക്കാൾ ആകാംഷയാണ് വിമലയ്ക്കെന്നു വേണം കരുതാൻ. ചിത്രത്തിന്റെ അവസാന ദിനത്തിലെ ഷൂട്ടിങ് ദൃശ്യം അത്രയ്ക്ക് കൗതുകത്തോടെയാണ് താരം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ചിത്രത്തിലൂടെ മറ്റൊന്നു കൂടി വ്യക്തമായി ഒരു പാട്ടിൽ ലാലേട്ടൻ പാടിയഭിനയിക്കുന്നുണ്ട്. ഇന്നോളം ലാലേട്ടൻ തകർപ്പൻ ഡാൻസ് ചെയ്ത പാട്ടുകളെല്ലാം മലയാളി ഏറ്റെടുത്തിട്ടുണ്ട്. ഒപ്പത്തിലെ പാട്ടും അതുപോലെയാകുമോയെന്ന് കാത്തിരുന്നു കാണാം. ലാലേട്ടൻ ഡാൻസ് ആരാധകർക്ക് അത്രയേറെ ഇഷ്ടമാണ്. വാനപ്രസ്ഥത്തിലെ കഥകളി കലാകാരന്റെ വേഷം അദ്ദേഹം എത്രത്തോളം അവിസ്മരണീയമാക്കിയിട്ടുണ്ടെന്നത് പറയേണ്ടതില്ലല്ലോ.

ലാലേട്ടന്റെ ഡാൻസ് മാത്രമല്ല ചിത്രത്തിന്റെ പ്രത്യേകത. അദ്ദേഹം അന്ധനായിട്ടാണ് ചിത്രത്തിൽ അഭിനയിക്കുന്നതും. ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ചിത്രം, ചന്ദ്രലേഖയ്ക്ക് ശേഷം പ്രിയദർശൻ തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന മോഹൻലാൽ ചിത്രവുമാണ് ഒപ്പം. നവാഗതനായ ഗോവിന്ദിന്റേതാണ് കഥ. അഞ്ചു യുവ സംഗീത സംവിധായകർ ചേർന്ന് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ വരികൾ വിനു വാസുദേവന്റേതാണ്.

Your Rating: