Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർമയിൽ സൂക്ഷിക്കാൻ ഈ ബോളിവുഡ് പാട്ടുകൾ

bollywood-songs-2016

സംഗീത ആരാധകർ ഇപ്പോഴും ഉറ്റുനോക്കുന്ന ബോളിവുഡിൽ 2016 ലും പാട്ടുകൾക്ക് പഞ്ഞമൊന്നുമില്ല. മികച്ച പാട്ടുകളെ പ്രണയിക്കുന്ന ആരാധകർക്ക് ഇഷ്ടം കൂടുന്ന ഒരുപിടി ഗാനങ്ങൾ ഹിന്ദി പാട്ടു ലോകം ഇപ്പോഴും കരുതി വയ്ക്കാറുമുണ്ട്, ഓരോ മാസവും ഇറങ്ങുന്ന പുത്തൻ പടങ്ങളിലെ പാട്ടുകൾ കേൾക്കാൻ വേണ്ടി മാത്രമായി സിനിമ ശ്രദ്ധിക്കുന്ന ആരാധകരും ഇവയ്ക്കുണ്ട്. 2016 ൽ പുറത്തിറങ്ങിയ ചില ഹിറ്റ് ബോളിവുഡ് ഗാനങ്ങളിതാ... 

അനുഭവ് സിൻഹ സംവിധാനം ചെയ്ത തും ബിൻ 2 ലെ പാട്ടുകൾ ടി സീരീസ് പുറത്തിറക്കിയതാണ്. മനോഹരമായ പ്രണയകാവ്യമാണ് സിനിമയും കഥയും അതുപോലെ മനോഹരമായ ഗാനങ്ങളുമാണ് തും ബിൻ 2  ൽ പാട്ടാസ്വാദകരെ കാത്തിരുന്നത്. 

"ishq mubarak, dard mubarak ...

teri baarishein bhigaayein mujhe

teri hawaaein bahaayein mujhe

paaon tale mere zameenein chal paRin

aisa to kabhee hua hi nahi..."

സ്നേഹത്തിനും നോവുകൾക്കും നന്ദി പറഞ്ഞുകൊണ്ടാണ് പാട്ട് തുടങ്ങുന്നത് തന്നെ. നിന്നിലെ മഴ എന്നെ നനച്ചിരിക്കുന്നു, നിന്നിലെ കാറ്റ് എന്നെ ഒപ്പം ഉയർത്തിക്കൊണ്ടു പറക്കുന്നു... കാൽക്കീഴിലെ മണ്ണ് ഊർന്നുപോകുന്നുണ്ട്, ഇതുവരെ സംഭവിച്ചിട്ടില്ലാത്ത പോലെ എന്തൊക്കെയോ.... ടി സീരീസിന്റെ പാട്ടുകളെ കുറിച്ച് ആരാധകരോട് പ്രത്യേകം എടുത്തു പറയേണ്ട കാര്യമില്ല. തും ബിൻ റ്റു തരണിന്റെയും അമറിന്റെയും കഥയാണ്. മരണത്തിൽ നിന്നും തിരികെയെത്തിയ പ്രണയത്തിന്റെയും കഥയാണ്. 

"aisa lagta hai kyun

teri aankhen jaise

aankhon mein meri reh gayin

kabhi pehle maine na suni jo

aisi baatein keh gayin

tu hi tu hai jo har taraf mere

to tujhse pare main jaaun kahaan "

എന്തുകൊണ്ടോ നിന്റെ മിഴികൾ എന്റെതിൽ ഉറഞ്ഞിരിക്കുന്നതുപോലെ...

ഇതിനു മുൻപ് ഉണ്ടായിട്ടില്ലാത്ത അനുഭൂതികളിൽ...എവിടെ സഞ്ചരിക്കുമ്പോഴും നീ എന്റെയൊപ്പം...

മനോഹരമായ രംഗാവിഷ്കാരമാണ് മോജൻജദാരോ എന്ന റിതിക് റോഷൻ  സിനിമയിലെ "തൂ ഹേ.." എന്ന ഗാനം. എ ആർ റഹ്മാന്റെ കൊതിപ്പിക്കുന്ന ശബ്ദത്തിൽ റിതിക് റോഷന്റേയും പൂജയുടെയും നൃത്തം കാഴ്ചയെയും മോഹിപ്പിക്കും. അശുതോഷ് ഗവാരികറിന്റെ മോഹജ്‌ദാദാറോയ്ക്ക് സംഗീതം എ ആർ റഹ്‌മാൻ തന്നെ. 

"Tu hai mera ye sansaar saara

Main aur mera pyar saara

Tere hi liye hai

Tu hai, jag mein hai rang jaise

Rut mein hai tarang jaise

Tu hai toh, tu hai toh…"

ജാവേദ് അക്തറിന്റെ വരികൾക്ക് എ ആർ റഹ്‌മാന്റെ സംഗീതത്തിൽ പിറന്ന മാജിക്ക് അറിയണമെങ്കിൽ കാഴ്ചയും കേൾവിയും ഒരുമിച്ച് വരണം. 

എന്റെ ലോകം നീയാകുന്നു... എന്റെ പ്രണയമേ, നിനക്ക് വേണ്ടിയാണ് എല്ലാം... ലോകത്ത് നിറങ്ങൾ നിലനിൽക്കുന്നതുപോലെയാണ് നിന്റെ സാന്നിധ്യം, ചിലപ്പോൾ തിരമാലകൾ ആഞ്ഞടിക്കുന്നു പോലെയും... പക്ഷെ ഇതിനൊക്കെയും നീ ലോകത്തുണ്ടായിരിക്കണം...

"Chamka jo tara mera mann banjara

Ghoome re…

Prem bhare dhun mere mann ki jo sunn

Jhoome re…"

പ്രണയത്തിന്റെ വരികളിൽ വീണ്ടും മന്ദാരപ്പൂ മണക്കുന്നു...

നക്ഷത്രങ്ങൾ ഉദിയ്ക്കാൻ തുടങ്ങുമ്പോൾ ഹൃദയം അറിയാതെ അലയാൻ ആരംഭിക്കും, ഹൃദയത്തിൽ നിന്നുരുവാകുന്ന പ്രണയത്തിന്റെ സംഗീതത്തിൽ മനസ്സ് അപ്പോൾ നൃത്തം ചെയ്തു തുടങ്ങും....

2016 ൽ പുറത്തിറങ്ങിയ ക്രൈം ത്രില്ലർ സിനിമയായിരുന്നു "വാജാ തും ഹോ". സിനിമയുടെ ടൈറ്റിൽ ഗാനം തന്നെയാണ് ഏറ്റവുമധികം ഹിറ്റായതും. ഗാനം പ്രണയഭരിതവും ചൂടൻ രംഗങ്ങൾ കൊണ്ട് നിറഞ്ഞതുമാണ് എന്നത് പ്രത്യേകതയാണ്. 

"hum jo har mausam pe marne lage

wajah tum ho, wajah tum ho

hum jo sher-o-shayari karne lage

wajah tum ho, wajah tum ho "

മഞ്ഞിനേയും വെയിലിനെയും വസന്തത്തിനെയുമൊക്കെ ഞാൻ പ്രണയിച്ചുകൊണ്ടിരിക്കുന്നു.... അതിനു കാരണം അവൾ അല്ലാതെ മറ്റാരാകും? അവിടെ സംശയങ്ങളില്ല. കാരണം പ്രണയം ജീവിതത്തിലും മനസിലും ഇടപെട്ടു തുടങ്ങുമ്പോൾ ലോകം തന്നെ മാറിമറിഞ്ഞു പോകുന്നുണ്ട്. പിന്നെ എത്രനാൾ ഇല്ലാത്തതു പലതും ആയി പ്രണയിതാക്കൾ മാറിപ്പോകും... എല്ലാത്തിനും കാരണം ആ ഒരാൾ മാത്രം...

സനാഖാൻ, ശർമാൻ ജോഷി ജോഡിയുടെ ചൂടൻ ചിത്രമാണ് വാജാ തും ഹോ. മനോജ് മുൻതാശ്രിന്റെ വരികൾക്ക് സംഗീതം നൽകിയത് മിത്തൂൺ ആണ്. എ സിനിമയിലെ ഗാനവും പുറത്തിറക്കിയത് ടി സീരീസ് തന്നെ. 

"bikhre bikhre se the hum pehle

ab sanvarne lage

tumhari galiyon se rozana

jo hum guzarne lage

wajah tum ho, wajah tum ho

wajah tum ho, wajah tum ho "

തകർന്നു പോയിരുന്ന ഒരു കാലമുണ്ടായിരുന്നു... ഏതൊരു പ്രണയവും അത്തരമൊരു അനുഭവത്തെ നേരിടുന്നുണ്ട്. പ്രണയത്തിനു മുൻപും ശേഷവും എന്നൊരു അവസ്ഥ തന്നെ മനുഷ്യർ നേരിടുന്നുണ്ടെന്നും പറയാം. അത്തരമൊരു അവസ്ഥയിൽ ആയാൽ പിന്നെ ഓരോ ദിവസവും പുലരുന്നത് എത്രമാത്രം മനോഹാരിതകളിലേയ്ക്കാനെന്ന അമ്പരപ്പ്... നിത്യവും പ്രിയപ്പെട്ട ഒരാളുടെ വീടിനു മുന്നിലൂടെയുള്ള സഞ്ചാരം... ഒരു ദിവസത്തെ ഊർജസ്വലമാക്കാൻ ചില നോട്ടങ്ങൾ, ചിരികൾ, ഇതൊക്കെ തന്നെയല്ലേ ആ പ്രണയം?

എല്ലാവരും കാണാനും മോഹിക്കാനും ആഗ്രഹിക്കുന്ന ഒരാളുടെ സ്വന്തമാവുക...! എത്രമനോഹരമായ ഒരു പ്രണയ സങ്കൽപ്പമാണത്, ഒരുപക്ഷെ ഓരോ പെൺകുട്ടികളും കാണാൻ ആഗ്രഹിക്കുന്ന സ്വപ്നം, അതും രാജ്യത്തിന്റെ അഭിമാനമായ ഒരു വ്യക്തിയാണെങ്കിലോ? എം എസ് ധോണി, ദ അൺടോൾഡ് സ്റ്റോറി, എന്ന സിനിമയെ കുറിച്ച് പറയുമ്പോൾ ഇതൊന്നുമല്ല പറയേണ്ടത്, ധോണി എന്ന ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസത്തെ കുറിച്ചാണ്. അതിലെ മനോഹരമായ പാട്ടാണ്, കോൻ തുജേ യെ.... എന്ന ഗാനം.

"tu aata hai seene mein

jab jab saansein bharti hoon

tere dil ki galiyon se

main har roz guzarti hoon 

hawaa ke jaise chalta hai tu

main ret jaisi uDti hoon

kaun tujhe yoon pyaar karega

jaise main karti hoon "

പ്രണയിക്കുന്ന ഏതൊരാളും തന്റെ പങ്കാളിയോട് ഈ ചോദ്യം ചോദിച്ചിട്ടുണ്ടാകും.. എന്നെക്കാൾ ആഴത്തിൽ നിന്നെയാര് പ്രണയിച്ചിട്ടുണ്ടാകും? ഓരോ ശ്വാസത്തിലും നിന്നെ ഉള്ളിലേയ്‌ക്കെടുത്ത്, നിന്റെ ഹൃദയത്തിന്റെ തെരുവുകളിൽ നിന്ന് നിന്നെ കടം കൊണ്ട്... ഞാൻ സഞ്ചരിക്കുന്നു... നീ കാറ്റ് പോലെ വീശിക്കൊണ്ടേയിരിക്കുന്നു, നിന്റെ വീശലിൽ മണൽത്തരിപോലെ ഞാൻ പറ്റിപ്പിടിച്ചിരിക്കുന്നു... എന്നെപ്പോലെ മറ്റാർക്കും കഴിയും നിന്നെ ഇത്രയധികം പ്രണയിക്കാൻ... 

ക്രിക്കറ്റ് ഇതിഹാസം എം എസ് ധോണിയുടെ ജീവിത കഥ എന്ന നിലയിൽ ഈ സിനിമ ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. നീരജ് പാണ്ഡെ സംവിധാനവും തിരക്കഥയും രചിച്ച സിനിമയിൽ ധോണിയുടെ വേഷം ചെയ്തത് സുശാന്ത് സിങ് രാജ്‌പുത്ത് ആണ്. 

"meri nazar ka safar

tujhpe hi aake ruke

kehne ko baaqi hai kya

kehna tha jo keh chuke 

meri nigahein hain teri nigahon ki

tujhe khabar kya be-khabar"

എന്റെ കാഴ്ചയുടെ ദൂരം നിന്നിൽ മാത്രമാണൊടുങ്ങുന്നത്. എന്തെങ്കിലും പറയാൻ ബാക്കിയുണ്ടോ... എല്ലാം മിഴികളിൽ നോക്കി നീ പറഞ്ഞു കഴിഞ്ഞതല്ലേ.... പ്രണയം ഓരോ വരിയിലും പറക്കുന്നു. സെലിബ്രിറ്റിയായ ഒരാളുടെ പ്രണയം ഇടവഴിയിലെ തെരുവിലും പൂക്കുന്ന കാഴ്ച ഈ ഗാനം തരുന്നുണ്ട്. 

"tu safar mera, hai tu hi meri manzil

tere bina guzara, ae dil hai mushkil

tu mera khuda, tu hi duaa mein shaamil

tere bina guzara, ae dil hai mushkil "...

എല്ലാ വർഷവും ഒരു സ്‌പെഷ്യൽ ചിത്രത്തിന് വേണ്ടി ഡേറ്റ് മാറ്റി വയ്ക്കുന്ന രൺബീർ ചിത്രത്തിലെ മനോഹര ഗാനം, 2016  ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്നായി തീർന്നതിൽ അതിശയിക്കാനില്ല. ഇപ്പോഴും തന്റെ സിനിമകളിൽ വ്യത്യസ്തത തിരയുന്ന വ്യക്തിയാണ് രൺബീർ. 

ഐശ്വര്യാറായി , അനുഷ്ക ശർമ്മ എന്നിവരുമായുള്ള ഗോസിപ്പുകൾ പുറത്തിറങ്ങുമ്പോഴും അതിനെ നേരെ നോക്കി ഒരു ചിരിയോടെ രൺബീർ പാടിക്കൊണ്ടേയിരിക്കുന്നു, 

""ye rooh bhi meri, ye jism bhi mera

utna mera nahi, jitna hua tera

tune diya hai jo, wo dard hi sahi

tujhse mila hai to, inaam hai mera "

എല്ലാം എന്റേതാകുന്നു...

നിന്റെ ആത്മാവും നിന്റെ ശരീരവും.. നിന്റേതായിരിക്കുന്ന ഓരോന്നും എന്റേതും കൂടിയാകുന്നു...

നിന്നിൽ നിന്നെനിക്കു ലഭിച്ചത് നോവുകളാണെങ്കിൽ കൂടി അതെന്റെ ഹൃദയത്തോട് ചേരുന്നു നിൽക്കുന്നതാകുന്നുണ്ട്. കാരണം അത് നീ നൽകിയതാണ്... അതുകൊണ്ടു മാത്രം...

mera aasmaan DhoonDhe teri zameen

meri har kami ko hai tu laazmi

zameen pe na sahi, to aasmaan mein aa mil

tere bina guzara, ae dil hai mushkil 

ഞാനാകുന്നു ആകാശം നീയാകുന്ന ഭൂമിയെ നോക്കി നിൽക്കുന്നു...എന്റെ ഓരോ കുറവുകളും വരെ നിന്റേതു തന്നെ... ഭൂതിയിൽ വച്ച് അത് നിനക്ക് ലഭിക്കുന്നില്ലെങ്കിൽ ആകാശത്തിലേക്ക് വരൂ... നീയില്ലാത്ത ലോകം... ഹൃദയമേ... അത്രയേറെ ബുദ്ധിമുട്ടു തന്നെ...

ബോളിവുഡിൽ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രങ്ങളിൽ മുൻപിൽ സൽമാൻ ഖാന്റെ സുൽത്താൻ തന്നെ. ഇതിലെ ഗാനങ്ങളും ഏറെ ഹിറ്റായി. 

tu baat kare ya na mujhse

chaahe aankhon ka paigaam na le

par ye mat kehna are o pagle

mujhe dekh na tu, mera naam na le "

നീ എന്നോട് സംസാരിച്ചില്ലെങ്കിലും ഇല്ലെങ്കിലും, എന്റെ മിഴികളിലെ സന്ദേശം കണ്ടാലും ഇല്ലെങ്കിലും... അതൊക്കെയും മൗനത്തിനുള്ളിൽ തപസ്സിരിക്കട്ടെ.... 

മനോഹരമായ ഗാനരംഗങ്ങളാൽ ആകർഷകമാണ് സുൽത്താനിലെ സൽമാൻ ഖാൻ- അനുഷ്ക ശർമ്മ ജോഡിയുടെ ഈ ഗാനം. ഒരു നാടൻ പാട്ടിന്റെ ശീലുകളുടെ ഭംഗിയും ഇതിനുണ്ട്.

"mera har dum dum har dum tu

mera mehram tu, marham tu

mera har dum dum har dum tu "

അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത സുൽത്താൻ ഇപ്പോഴും ബോക്സ് ഓഫീസ് കളക്ഷനിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്, ഒരുപക്ഷെ കേരളത്തിൽ മലയാള സിനിമ പ്രതിസന്ധി വന്നതും ഇത്തരം സിനിമകളുടെ കളക്ഷൻ റെക്കോർഡുകൾ കൂട്ടിയെന്നും പറയണം.

താര ആകാരം ഒട്ടുമില്ലാതെ തികച്ചും ഗ്രാമീണനായ ഒരു ഗുസ്തിക്കാരനായി അമീർ ഖാൻ അരങ്ങു തകർത്ത ചിത്രമാണ് ഇപ്പോഴും തീയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന "ദങ്കൽ", ഗുസ്തിക്കാരനായ ഒരു പിതാവിന്റെയും അദ്ദേഹത്തിന്റെ സ്വപ്നങ്ങളുടെയും കഥ പറയുന്ന ചിത്രമാണിത്.. 

" Ding Dang, Ding Dang, re bapu!

Ding Dang, Ding Dang..

baapu sehat ke liye

baapu sehat ke liye

tu to haanikaarak hai

baapu sehat ke liye

tu to haanikaarak hai "

തന്റെ രണ്ടു പെൺ മക്കളെ ഗുസ്തിക്കാരാക്കി മാറ്റാൻ കഠിനമായ പരിശ്രമം നടത്തുന്ന കടനഹൃദയനായ പിതാവാണ് ഈ ഗാനത്തിൽ മഹാവീർ ഫോഗാട്ട് എന്ന ആമീർ കഥാപാത്രം. പെൺകുട്ടികളെ ആൺകുട്ടികളുടെ വേഷമണിയിക്കുകയും മുടി വെട്ടുകയും ഗുസ്തിക്കാരാകാൻ പരിശീലിപ്പിക്കുകയും ചെയ്യുമ്പോഴും പ്രിയപ്പെട്ടതൊക്കെയും ഉപേക്ഷിക്കേണ്ടി വരുന്നതിന്റെ സങ്കടത്തിലും പെൺകുട്ടികൾ എന്ന വ്യക്തിത്വത്തിൽ നിന്ന് അകന്നു ജീവിക്കേണ്ടി വരുന്നതിന്റെയും സങ്കടങ്ങൾ ആ പെൺകുട്ടികളുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാനാകും. വരികൾ നിറയെ പെൺകുട്ടികൾ അവർ അനുഭവിക്കുന്ന സങ്കടങ്ങളെ കുറിച്ചാണ് പറയുന്നത്. പക്ഷെ ഒരു നിമിഷത്തിൽ പിതാവിന്റെ മോഹങ്ങളുടെ വലിപ്പം അവർ തിരിച്ചറിയുന്നതിടെ സിനിമയുടെ തലം മാറുകയാണ്. ഈ ഗാനം രണ്ടു പെൺകുട്ടികളുടെയും അവരുടെ പിതാവിന്റെയും മോഹങ്ങളെയും മോഹഭംഗങ്ങളെയും കുറിച്ചുള്ളതാണ്.

മനോഹരമായ മഞ്ഞുവീഴ്ചയുടെ കാഴ്ചയുടെ പ്രണയത്തിന്റെ നിറമുള്ള ഗാനമാണ് രസ്തം എന്ന അക്ഷയ് ഖാൻ സിനിമയിലെ തെരെ സാങ് യാരാ എന്ന ഗാനം...

"tere sang yaara

khushrang bahara

tu raat deewani

main zard sitaara 

O karam khudaya hai

tujhe mujhse milaya hai

tujhpe marke hi to

mujhe jeena aaya hai "

പ്രണയത്തെ പ്രകൃതിയോട് ചേർത്ത് വച്ച വരികൾ എഴുതിയത് മനോജ് മുന്തിഷിർ ആണ്. ആത്തിഫ് അസ്‌ലാം സ്വരം പകർന്നിരിക്കുന്നു പാട്ടിൽ അക്ഷയ്- ഇല്യാനാ തുടങ്ങിയ ജോഡി അഭിനയിച്ച് മനോഹരമാക്കിയിരിക്കുന്നു. 

"kaheen kisi bhi gali mein jaaun main

teri khushboo se Takraaun main

har raat jo aata hai mujhe

wo khwaab tu…"

ഏതു തെരുവുകളിൽ പോയാലും ഗന്ധമായും സ്വപ്നമായുമൊക്കെ നീയെന്നെ പിന്തുടർന്നുകൊണ്ടേയിരിക്കുന്നു... എല്ലാ രാത്രികളിലും സ്വപ്നമായി നീയെത്തുന്നു.....

ആലിയ ഭാട്ടിയ -ഷാരൂഖ് ഖാൻ ജോഡികളുടെ മനോഹരമായ ചിത്രമാണ് ഡിയർ സിന്ദഗി.

ടൈറ്റിൽ സോങ് ഏറെ ആകർഷകമാക്കി ഒരുക്കാൻ ചിത്രത്തിന്റെ സംവിധായകൻ ഗൗരി ഷിൻഡെ ഏറെ ശ്രദ്ധിച്ചിട്ടുണ്ട്.

"jo dil se lage

use keh do hi, hi, hi

jo dil na lage

use keh do bye, bye, bye

aane do, aane do

dil mein aa jaane do

keh do muskurahaT ko

hi, hi, hi, hi.."

ആലിയ ഭട്ട് തന്നെ സിനിമയിൽ ഏറ്റവും പ്രധാന വേഷത്തിൽ അഭിനയിച്ചിരിക്കുന്നത്. മുംബൈയിലും ഗോവയിലുമാക്കി പൂർത്തീകരിച്ച ഈ ചിത്രത്തിന് കേരളത്തിലും ഏറെ ആരാധകരുണ്ട്. എന്തിനെയും തെല്ലൊരു ചിരിയോടെ നേരിടാൻ പഠിപ്പിക്കുന്ന ആത്മവിശ്വാസം തുളുമ്പുന്ന വരികളാണ് ഈ ഗാനത്തിൽ പറയുന്നത്. 

"jaane de, jaane do

dil se chale jaane do

keh do ghabaraahaT ko

bye, bye, bye, bye, bye, bye..."

സങ്കടങ്ങൾക്കെല്ലാം അവധി കൊടുത്ത് നിരാശകൾക്കും ബുദ്ധിമുട്ടുകൾക്കും അവധി കൊടുത്ത ഒരു ജീവിതം.. അതുതന്നെയല്ലേ നാമൊക്കെയും ആഗ്രഹിക്കുന്നതും. അതെ ആഗ്രഹങ്ങളുടെ ഊർജ്ജം ഈ വരികളിലും അതിന്റെ കാഴ്ചയിലുമുണ്ട്. അതുകൊണ്ടു തന്നെ കാണാനും കേൾക്കാനും ഏറെ ആകര്ഷണീയവുമാണ് ഈ ഗാനം.

മനോഹരമായൊരു പ്രണയകഥയാണ് ബെഫിക്കർ. രസകരമായി ഊർജ്ജം തുളുമ്പുന്ന ഒരു ഗാനത്തിന്റെ വരികളും താളവും കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഒരു ഗാനമുണ്ട് ഈ സിനിമയിൽ. 

"uRe dil befikre

uRe dil befikre

angaaron mein nikhre

uRe dil befikre "

യാതൊരു ആശങ്കകളുമില്ലാതെ ഹൃദയം പറക്കട്ടെ. യൗവ്വനത്തിന്റെ ലഹരിയിൽ പറന്നു തുടിക്കട്ടെ.... രൺവീർ കപൂർ- വാണി സിങ് ജോഡികളായി എത്തുന്ന ഈ സിനിമ പറയുന്നതും മറ്റൊന്നല്ല. പ്രണയത്തിന്റെ സ്വാതന്ത്ര്യം തന്നെ. ഇന്ത്യയിൽ നിന്നും പാരീസിലേയ്ക്ക് സാഹസികതകൾക്കായി എത്തിയ നായകൻ താരം ഫ്രാൻസിൽ ജനിച്ചു വളർന്ന ശിരയെ കണ്ടു മുട്ടുന്നതോടെയാണ് കഥ വികസിക്കുന്നത്.

"raat bhar jhoomenge

aasmaan ghoomenge

chaand ye choomenge

taaron ke maarenge phere "

രാത്രിയുടെ മനോഹാരിതയും നൃത്തം കളിക്കാൻ ആഗ്രഹിക്കുന്ന ആകാശത്തെ തൊടാൻ ഉയർന്നു പറക്കുന്ന യൗവ്വനത്തിന്റെ ഉന്മാദം എന്നെങ്കിലും അവസാനിക്കുമോ? അനന്തമായ ഊർജ്ജമാണ് ഓരോ താളത്തിലും ഗാനം ആസ്വാദകർക്ക് നൽകുന്നത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.