Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു കോടി പ്രാവശ്യം കേട്ടു മുക്കത്തെ പെണ്ണ്...

ennu-ninte-moideen

മുക്കത്തെ പെണ്ണിന്റെയും അവളുടെ ചെക്കന്റെയും പെയ്തു തീരാത്ത മഴ പോലുള്ള പ്രണയത്തെ കുറിച്ചു പാടിയ പാട്ട്. എന്നിലെ എല്ലിനാൽ പടച്ച പെണ്ണാണെന്ന....ഉള്ളംതുറന്നനുള്ള ഗാനം എത്ര കേട്ടിട്ടും മതിവരുന്നേയില്ല. ഒരു കോടിയിലധികം പ്രാവശ്യമാണ് ഈ ഗാനം യുട്യൂബ് വഴി ആളുകള്‍ കണ്ടത്. എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ ഗാനമാണിത്.

മഖ്ബൂൽ മൻസൂർ എഴുതി ഗോപീ സുന്ദറിന്റെ ഈണത്തിൽ പാടിയ പാട്ട് കടലിന്റെ രാത്രി ഭംഗി പോലെ സുന്ദരമായിരുന്നു. മഖ്ബൂലിന്റെ ആദ്യ സോളോ ചലച്ചിത്ര ഗാനം കൂടിയായിരുന്നു ഇത്. അഞ്ചു മിനുട്ടു കൊണ്ട് എഴുതി 30 മിനുട്ടിൽ റെക്കോഡിങ് അടക്കം പൂർത്തിയാക്കിയ പാട്ടായിരുന്നു ഇതെന്ന് മനോരമ ഓണ്‍ലൈനു നൽകിയ അഭിമുഖത്തിൽ മഖ്ബൂൽ പറഞ്ഞിരുന്നു. പാട്ടിന്റെ വരികളും ഈണവും ബാക്കിങ് വോക്കലും ഒരുപോലെ ശ്രദ്ധ നേടി. 

ഒന്നുചേരാനാകാതെ പോയ ഒരു പ്രണയത്തിന്റെ നേരെഴുത്തായിരുന്നു എന്നു നിന്റെ മൊയ്തീനെന്ന സിനിമ. അതുപോലെ തന്നെ പാട്ടുകളോരോന്നും. പ്രത്യേകിച്ച് മുക്കത്തെ പെണ്ണേ എന്ന ഗാനം. ഓരോ കേൾവിയിലും കണ്ണുനനയിക്കുന്ന ഈണം. കഴിഞ്ഞ വർഷം സെപ്റ്റംബർ 25നാണു പാട്ട് യുട്യൂബിലെത്തിയത്.