Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാവിലെ പാ‌‌‌‌ട്ടുമത്സരത്തിന് റോബോ‌ട്ടുമുണ്ടാകും!

robot

'കേവലം യാന്ത്രികം' കലാപരമല്ലാത്തതോ സൃഷ്ടിപരമല്ലാത്തതോ ആയ എന്തെങ്കിലും പ്രവർത്തികളെ സൂചിപ്പിക്കുന്നതാണ് ഈ പറച്ചിൽ.
യന്ത്രമനുഷ്യരെക്കുറിച്ചുള്ള പലരുടെയും സങ്കൽപ്പം കായികാധ്വാനമുള്ള പണികള്‍ക്കായി മാത്രം സ‍‍ൃഷ്ടിക്കപ്പെ‌‌ട്ടവരെന്നാണ്. എന്നാൽ ഇതാ ഇവി‌ടെ ഒരു റോബോ‌ട്ട്.

സംഗീതം കേൾക്കുകയും അത് സാധകം ചെയ്ത് മെച്ചപ്പെ‌ടുകയും സംഗീതവിദ്വാൻമാർക്കൊപ്പം മികച്ച പ്രകടനം ന‌‌ടത്തുകയും ചെയ്യും. അതുംലോകത്തിലെ ഏറ്റവും മികച്ച സംഗീതവിദഗ്ധനേക്കാൾ വേഗത്തിൽ. നോർത്ത കരോളിനയിൽനടന്ന മൂഗ്ഫെസ്റ്റ് എന്ന മ്യൂസിക്-ടെക്നോളജി പരിപാടിയിൽ ജോര്‍ജിയ ടെക് സെന്ററാണ് തങ്ങളുടെ കിടിലൻ യന്ത്രമനുഷ്യരെ അവതരിപ്പിച്ചത്. സംഗീതപാഠങ്ങൾ പഠിച്ച് കൃത്യമായി അവതരിപ്പിക്കുമെന്ന് മാത്രമല്ല മനുഷ്യസാധ്യമല്ലാത്ത പ്രകടനം നടത്തുകയും ചെയ്യും. ജേസൺ ബാണെസെന്നയാളെയും മൂഗ്ഫെസ്റ്റ്ിൽ പരിചയപ്പെടുത്തി. മികച്ച ഒരു ഡ്രമ്മറാണ്. പക്ഷേ ഒരു ഡ്രമ്മറുടെ വരദാനമായ വലതുകൈപ്പത്തിയാണ് ജേസണ് നഷ്ടമായത്. ജോര്‍ജിയ ടെക് സെന്ററിലെ ഗവേഷകനായി ഗീൽ വീൻബർഗ് ഒരു യന്ത്രക്കൈ വച്ചുകൊടുത്തു. തന്റെ കൈയ്യിലെ മസിലുകളിലെ ചലനങ്ങൾ ക്രമീകരിച്ച് സെക്കൻഡിൽ 20 ബീറ്റുകൾവരെ അടിക്കാനാകുന്ന തരത്തിൽ മികച്ച പ്രകടനമാണ് ജേസൺ ന‌ത്തിയത്. ഇവരു‌ടെ റോബോട്ടിക് സംഗീതപരിപാടി കാണേണ്ടേ...