മലയാളിയുടെ ഗൃഹാതുരത്വത്തെ ദീപ്തമാക്കുന്ന നിരവധി ഗാനങ്ങൾ സമ്മാനിച്ച കവിയാണ് ഒഎൻവി. ഒ എൻ വി എന്ന മൂന്നക്ഷരം മലയാളിക്ക് കവിതയുടെ പര്യായമാണ്. മലയാളിയുടെ പ്രിയകവിയുടെ 84–ാം ജന്മദിനത്തിൽ അദ്ദേഹത്തിനൊരു ഗാനം സമ്മാനിച്ചിരിക്കുകയാണ് ചെറുമക്കൾ. നിമിഷത്തിൽ ഒരു സുഖ നിമിഷത്തിൽ എന്ന തുടങ്ങുന്ന ഗാനം മൂന്ന് തലമുറകളുടെ സമ്മേളനമാണ്. ഗാനം രചിച്ചിരിക്കുന്നത് ഒഎൻവിയും സംഗീതം നൽകിയിരിക്കുന്നത് അദ്ദേഹത്തിന്റെ മകൻ രാജീവ് ഒഎൻവിയും പാടിയിരിക്കുന്നത് ചെറുമകൾ അപർണ്ണ രാജീവും ഗാനത്തിൽ അഭിനയിക്കുന്നത് മറ്റൊരു ചെറുമകൾ അമൃത ജയകൃഷ്ണനുമാണ്.
നിമിഷത്തിൽ...
ഒഎൻവിയുടെ 84–ാം ജന്മദിനത്തിൽ അദ്ദേഹത്തിന്റെ രണ്ട് ചെറുമക്കൾ നൽകുന്ന ഒരു സംഗീതസമർപ്പണം എന്ന പറഞ്ഞുകൊണ്ടാണ് ഗാനം യൂട്യൂബിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബിജിത്ത് ബാലയാണ് ഗാനം സംവിധാനം ചെയ്തിരിക്കുന്നത്. രാജീവ് വിജയും നെൽസൺ സേവ്യറും ചേർന്ന് ഛായഗ്രഹണം നിർവ്വഹിച്ചിരിക്കുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.