Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംഗീതവും ഞാൻ തന്നെ: നാദിർഷ

Amar Akbar Anthony - Nadirshah

പൃഥ്വിരാജ്, ജയസൂര്യ ഇന്ദ്രജിത്ത് എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന അമർ അക്ബർ അന്തോണി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണെന്ന് സിനിമാ ആരാധകർ എല്ലാരും തന്നെ ഇതിനകം അറിഞ്ഞു കഴിഞ്ഞു. പഴയ മിമിക്രി താരത്തിന്റെ സംവിധാനത്തിൽ വരുന്ന ചിത്രം സംഗീത സംവിധാനം ചെയ്യുന്നത് ദീപക് ദേവാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ദീപക് ദേവല്ല താൻ തന്നെയാണ് സിനിമയുടെ സംഗീതവും ചെയ്യുന്നതെന്ന് നാദിർഷ വ്യക്തമാക്കുന്നു.

’ഞാൻ തന്നെയാണ് അമർ അക്ബർ അന്തോണിയുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. മൂന്ന് പാട്ടുകളാണ് ചിത്രത്തിലുള്ളത് ഇതിൽ ഒരെണ്ണത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഞാനാണ്. രചയിതാവ് സന്തോഷ് വർമ്മയും ബാപു പാവാടും ഓരോ ഗാനങ്ങൾ രചിച്ചിട്ടുണ്ട്. വിജയ് യേശുദാസ്, ബേബി ശ്രേയ അടക്കമുള്ള പ്രഗൽഭരായ ഗായകർ ചിത്രത്തിൽ ഗാനമാലപിക്കുന്നുണ്ട്.’ – നാദിർഷ പറയുന്നു.

നവാഗതരായ ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ സംഭാഷണവും ഒരുക്കിയിരിക്കുന്നത്. യുണൈറ്റഡ് ഗ്ലോബൽ മീഡിയ എന്റർടെയ്ൻമെന്റ്, അനന്യ ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ സക്കറിയ തോമസ്, ആൽവിൻ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലൂടെ സോണി മ്യൂസിക്ക് ആദ്യമായി ഒരു മലയാള ചിത്രത്തിന്റെ ഓഡിയോ അവകാശം ഏറ്റെടുക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. നേരത്തെ യുവ്, ലൗ പോളിസി തുടങ്ങിയ ഗാനങ്ങളുടെ അവകാശം സോണി സ്വന്തമാക്കിയിരുന്നു. നേരത്തെ നിരവധി ഹിറ്റ് ഗാനങ്ങളുടെ രചനയും സംവിധാനവും നിർവഹിച്ചിട്ടുള്ള നാദിർഷ ചിത്രത്തിലെ ഗാനങ്ങൾ തന്നെയാണ് സോണിയെ ആകർഷിച്ചത്.

അമർ സെന്റർ മാളിൽ ജോലിക്കാരൻ, അക്ബർ ഹോസ്പിറ്റലിൽ ലിഫ്റ്റ് ഓപ്പറേറ്റർ, കുസാറ്റിൽ ജോലിക്കാരനാണ് അന്തോണി. സമൂഹത്തിലും ചുറ്റുപാടുകളിലും എന്തുസംഭവിക്കുന്നുവെന്നു ശ്രദ്ധിക്കാതെ അതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമേയല്ല എന്ന ധാരണയിൽ ജീവിതം ആഘോഷിക്കുന്നവരാണിവർ. ഒരിക്കൽ അവരുടെ ജീവിതത്തിലുണ്ടായ യാദൃച്ഛിക സംഭവത്തെത്തുടർന്ന് അവരുടെ വിശ്വാസങ്ങളിലും ധാരണയിലും ഉണ്ടായ മാറ്റങ്ങളാണ് രസകരമായി ‘അമർ അക്ബർ അന്തോണി‘ എന്ന ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്. പൃഥ്വിരാജ് അമറായിട്ടും ജയസൂര്യ അക്ബറായിട്ടും ഇന്ദ്രജിത് അന്തോണിയായിട്ടും എത്തുന്നു, നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക.

നമിതയെ കൂടാതെ സിദ്ധിഖ്, കലാഭവൻ ഷാജോൺ, രമേശ് പിഷാരടി, ഇടവേള ബാബു, ശ്രീരാൻ, ധർമജൻ ബോൾഗാട്ടി, ശശി കലിംഗ, ചാലി പാല, പ്രദീപ് കോട്ടയം, വിഷ്ണു ഉണ്ണികൃഷ്ണൻ, സ്രിന്റ, കെ.പി.എ.സി. ലളിത, ബിന്ദുപണിക്കർ, പ്രിയങ്ക, മോളി കണ്ണമാലി, ബേബി മീനാക്ഷി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.