Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാകേന്ദു രാവുകൾക്കു  നാടൻരുചിക്കൂട്ടൊരുക്കാൻ നാലുമണിക്കാറ്റ്

rakendu-food

കേട്ട് കൊതിതീരാത്ത പാട്ടുകൾ മനസുകൾക്ക് സംഗീത സ്വാദുപകരുമ്പോൾ  നാടൻ വിഭവങ്ങളുടെ രുചിക്കൂട്ടൊരുക്കി നാലുമണിക്കാറ്റും. രാകേന്ദു രാവുകളിൽ  നാടൻരുചിയുമായാണ് ഈ പെൺകൂട്ടായ്മ എത്തിയിരിക്കുന്നത്. ഇന്നലെ മുതൽ എം ടി സെമിനാരി സ്കൂൾ അങ്കണത്തിലെ നിലാപ്പന്തലിനു സമീപത്തുള്ള നാലുമണിക്കാറ്റ് സ്റ്റാൾ സജീവമാണ്. 

രാകേന്ദുവിനായി മനോരമ ഓൺലൈൻ തയ്യാറാക്കിയ സ്പെഷ്യൽ സൈറ്റ് കാണാം

മണർകാട്ടു നലുമാണിക്കാറ്റിലെ സ്ത്രീകളാണ് രാകേന്ദുവിൽ സംഗീത പ്രേമികൾക്ക്  ദിവസവും അവരുടെ പതിവു വിഭവങ്ങളായ മുളക്-മുട്ടബജി, ഇലയട, ഏത്തക്ക അപ്പം, ദോശ, ഓംലെറ്റ്, കാപ്പി, ചായ, ചുക്കുകാപ്പി ,കപ്പ-മീൻ ബീഫ് ഉലത്തിയത് എന്നിവ വിളമ്പുക. ഓരോ ദിവസവും ഓരോ പായസവും കപ്പ, കാച്ചിൽ, ചേമ്പ്, ചേന പുഴുക്കുകളും മുളക് ചമ്മന്തിയും പ്രത്യേക തിരുവാതിര പുഴുക്കും കൂടാതെ മറ്റനേകം വിഭവങ്ങളും ഉണ്ടാകും. 

Your Rating: