Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നും മക്കളും ചേർന്നെടുത്ത കന്നിചിത്രത്തിന് കൂട്ടായി അച്ഛന്റെ പാട്ട്

നീർമിഴിയിൽ...പനിനീർ കവിളിൽ ... മലയാളത്തിന്റെ മെലഡികളുടെ പാട്ടുപെട്ടിയിലേക്ക് മറ്റൊന്നുകൂടി സമ്മാനിച്ച മാൽഗുഡി ഡെയ്സിലെ പാട്ടാണിത്. മൂന്നു സഹോദരങ്ങള്‍ ചേർന്നെടുത്ത സിനിമ എന്നതിനുപരി ഈ പാട്ടിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പാട്ടിന്റെ വരികളെഴുതിയിരിക്കുന്നത് ഇവരുടെ അച്ഛൻ തന്നെയാണ്, ശ്രീകുമാർ.

കവിതയും സിനിമയും മനസിലലിഞ്ഞു ചേർന്ന അച്ഛൻ തന്നെയാണ് മക്കളുടെ മനസിലും സിനിമാമോഹം വളർ‌ത്തിയത്. പക്ഷേ, ഗാനരചന അപ്രതീക്ഷിതമായിരുന്നു. പാട്ടിന്റെ ആദ്യ പകുതിയിലെ വരികൾ ഭാര്യയോടുള്ള സ്നേഹം പങ്കുവയ്ക്കുന്നുവെങ്കിൽ രണ്ടാം പാതി മകളോടുള്ള വാത്സല്യമാണ്. ഈണത്തിനനുസരിച്ച് വരച്ചിട്ട പോലുള്ള ദൃശ്യങ്ങളും വരികളും നമ്മളെ പാട്ടിനോട് കൂടുതൽ അടുപ്പിക്കുന്നു.

vinod-brothers-father മാൽഗുഡി ഡെയ്സ് എന്ന ചിത്രത്തിന്റെ സംവിധായകരായ വിശാഖ്, വിനോദ്,വിവേക് എന്നിവരും പിതാവ് ശ്രീകുമാറും.

സിനിമ വലിയോരു സ്വപ്നമായിരുന്നു. ആ ചിത്രത്തിൽ പാട്ടെഴുതാനാകുക, അതിന് നല്ല സ്വീകാര്യത കിട്ടുക ഇതിൽപരം എന്ത് സന്തോഷമാണുള്ളത്, ശ്രീകുമാർ പറയുന്നു. മക്കളുടെ സിനിമയിൽ പാട്ടെഴുതണമെന്ന് മുൻകൂട്ടി തീരുമാനിച്ചതൊന്നുമല്ല. ഏതോ നിമിഷത്തിൽ അങ്ങനെ സംഭവിച്ചു പോയതാണ്. നല്ലൊരീണം കിട്ടയപ്പോൾ അവർ ചോദിച്ചു പാട്ടെഴുതാമോയെന്ന്. അങ്ങനെ ചെയ്തതാണ്. പലതവണ മാറ്റിയെഴുതി. ഒരു വലിയ നോട്ബുക്ക് നിറഞ്ഞു മാറ്റിയെഴുതിയിട്ട്. എന്നാലും അത് എല്ലാവർക്കും ഇഷ്ടമായെന്നറിഞ്ഞപ്പോൾ കഷ്ടപ്പാടിന് ഫലംകിട്ടിയ ആഹ്ലാദമുണ്ട്.

anoop-bhama-malgudi-days2 നീർമിഴിയിൽ എന്ന പാട്ടിൽ നിന്നൊരു രംഗം

ചിത്രത്തിലെ പുറത്തിറങ്ങിയ ഏക വിഡിയോ ഗാനമാണിത്. അച്ഛനെഴുതിയ പാട്ടായാതുകൊണ്ടാണിങ്ങനെ ചെയ്തതെന്ന് കരുതരുത്. അതൊരു നല്ല മെലഡിയാണല്ലോ. ആദ്യ ചിത്രത്തിന്റേതായി പ്രേക്ഷകർ കാണുന്നത് മെലഡി ആയിക്കോട്ടെയെന്ന് കരുതി. മാൽഗുഡി ഡെയ്സിലെ സംവിധായകരിലൊരാളായ വിനോദ് ശ്രീകുമാർ പറയുന്നു.

maalgudi-poster മാൽഗുഡി ഡെയ്സിന്റെ പോസ്റ്റർ

വിജയ് യേശുദാസാണ് നീർമിഴിയിലെന്ന ഗാനം പാടിയത്. ഡോ. പ്രവീണിന്റേതാണ് ഈണം. ഭാമ ഏറെക്കാലത്തിനു ശേഷം അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്. വൈശാഖ് ശ്രീകുമാർ, വിവേക് ശ്രീകുമാർ, വിനോദ് ശ്രീകുമാർ എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.