Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തരംഗമായി നാനിയുടെയും കീർത്തിയുടെയും പാട്ട്

nenu-local

നാനിയും കീർത്തി സുരേഷും കേന്ദ്ര കഥാപാത്രങ്ങളാകുന്ന നേനുവിലെ പാട്ടുകൾ തെലുങ്ക് ദേശത്തിനു പ്രിയപ്പെട്ടതായി. പാട്ടുകളുടെ ടീസറുകൾക്കും ജ്യൂക് ബോക്സിനുമെല്ലാം മികച്ച പ്രതികരണമാണു ലഭിക്കുന്നത്. പ്രത്യേകിച്ച് നെക്സ്റ്റ് യെന്തി എന്ന പാട്ട്. ടിവിയിലും റേഡിയോ ചാനലിലുമെല്ലാം മുൻപന്തിയിൽ തന്നെയുണ്ട് പാട്ടുകളെല്ലാം. 

ആകെ അഞ്ചു പാട്ടുകളാണ് ചിത്രത്തിലുള്ളത്. ദിൽ രാജുവും ചന്ദ്രബോസും ഓരോ ഗാനങ്ങൾ വീതം എഴുതിയപ്പോൾ‌ ശ്രീമണിയാണ് നെക്സ്റ്റ് യെന്തി ഉൾപ്പെടെയുള്ള മറ്റു ഗാനങ്ങൾ രചിച്ചത്. ദേവിശ്രീ പ്രസാദാണ് പാട്ടുകൾക്ക് ഈണമിട്ടത്. സാഗർ, നരേഷ് അയ്യർ, മനീഷ, പൃഥ്വി ചന്ദ്ര, കപിൽ, സമീര ഭരദ്വാജ്, എന്നിവരാണ് പാട്ടുകൾക്ക് സ്വരമായത്. 

ത്രിനാഥ് റാവുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവാണ് സിനിമ നിർമ്മിക്കുന്നത്.