Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിറ്റ് പാട്ടുകള്‍ കൊണ്ടു പാട്ടെഴുതി നാദിർഷ

amala-paul-in-shajahanum-pareekuteem

ഒട്ടേറെ പാരഡിപ്പാട്ടുകൾ എഴുതിപ്പാടിയിട്ടുണ്ട് നാദിർഷ. അതെല്ലാം വന്‍ ഹിറ്റുകളുമായിരുന്നു. ചലച്ചിത്ര സംവിധായകനായപ്പോഴും ഗാനരചന നാദിര്‍ഷ ഒപ്പംകൂട്ടി. അതിൽ പ്രേമമെന്നാൽ എന്താണ് പെണ്ണേ.. എന്ന ഗാനം ഇന്നും മലയാളികളുടെ നാവിൻതുമ്പത്തുണ്ട്. പുതിയ ചിത്രം ഷാജഹാനും പരീക്കുട്ടിയുമെന്ന ചിത്രത്തിലുമുണ്ട് നാദിർഷ ടച്ചിലുള്ള ഒരു ഗാനം. പ്രശസ്തമായ ചലച്ചിത്ര ഗാനശകലങ്ങൾ കൂട്ടിയിണക്കിയാണ് പാട്ടെഴുതിയിരിക്കുന്നത്. നാദിർഷ തന്നെയാണ് ഈണമിട്ടതും. അഫ്സലിനും ടിനി ടോമിനുമൊപ്പം പാട്ടു പാടുകയും ചെയ്തു. 

കുഞ്ചാക്കോ ബോബനും ജയസൂര്യയും അജുവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അമല പോൾ ആണ് നായിക. ഒരിടവേളയ്ക്കു ശേഷം മലയാളത്തിലെത്തിയ അമലയുടെ ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. മോഡേൺ വേഷത്തിലാണ് ഈ പാട്ടിലും അമലയെത്തുന്നത്. വൈ.വി രാജേഷ് എഴുതിയ തിരക്കഥയിൽ ബോബൻ സാമുവേൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷിക് ഉസ്മാനാണ് നിർമ്മാണം. 

Your Rating: