Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞു സ്വപ്നങ്ങളുമായി പൃഥ്വിയും ചാന്ദ്നിയും

prithvi-chandni

നല്ല വരികളും സംഗീതവും അതുപോലെ മനോഹരമായ ദൃശ്യങ്ങളുമായി പുത്തൻ പൃഥ്വി ചിത്രം ഡാർവിന്റെ പരിണാമത്തിലെ പാട്ടെത്തി. ചാന്ദ്നിയാണ് നായിക. കാതങ്ങൾ കിനാവിൽ എന്നു തുടങ്ങുന്ന പാട്ട് ഹരിചരണാണ് ആലപിച്ചിരിക്കുന്നത്. ഹരിനാരായണന്റെ വരികൾക്ക് ശങ്കർ ശർമയാണ് ഈണമിട്ടത്. കുഞ്ഞു സ്വപ്നങ്ങളുമായി ജീവിക്കുന്ന യുവ ദമ്പതികളുടെ ജീവിതമാണ് പാട്ടിലെ ദൃശ്യങ്ങളിലുള്ളത്. ചെറിയ വീടും ചെറിയ ആഘോഷങ്ങളും ആഡംബരങ്ങളില്ലാത്ത സമ്മാനവും പങ്കിട്ട് ജീവിക്കുന്നവർ. സ്വാഭാവിക അഭിനയത്തിന്റെ ഭംഗി പൃഥ്വിയിലും ചാന്ദ്നിയിലുമുണ്ട്.

ഓഗസ്റ്റ് സിനിമയാണ് ചിത്രം നിർമിക്കുന്നത്. ജിജോ ആൻറണിയാണ് സംവിധാനം. കൊന്തയും പൂണൂലും എന്ന ചിത്രത്തിനു ശേഷം ജിജോ ഒരുക്കുന്ന സിനിമയാണ് ഡാർവിന്റെ പരിണാമം. മനോജ് നായരാണ് ഡാര്‍വിന്റെ പരിണാമത്തിന്റെ തിരക്കഥയെഴുതിയത്.

Your Rating: