Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാർബർ ഷോപ്പ് 3യിൽ നിക്കി മിനാജ്

Nicki Minaj

അമേരിക്കൻ റാപ്പർ നിക്കി മിനാജ് നായികയാവുന്നു. ബാർബർ ഷോപ്പ് 3 എന്ന് കോമഡി ചിത്രത്തിലാണ് നിക്കി മിനാജ് ഹെയർ സ്റ്റൈലിസ്റ്റിന്റെ വേഷം അവതരിപ്പിക്കുന്നത്. 2002 ൽ പുറത്തിറങ്ങിയ ബാർബർ ഷോപ്പ് എന്ന കോമഡി ചിത്രത്തിന്റെ മൂന്നാം ഭാഗമാണ് ബാർബർ ഷോപ്പ് 3. ചിത്രത്തിന്റെ ആദ്യ രണ്ട് ഭാഗവും സൂപ്പർഹിറ്റുകളായിരുന്നു. മൽകോം ഡി ലീയാണ് ചിത്രത്തിന്റെ മൂന്നാം ഭാഗം സംവിധാനം ചെയ്യുന്നത്. എംജിഎം സ്റ്റുഡിയോയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ നിക്കിയെ കൂടാതെ സെഡ്രിക്ക് ദ ഇന്റർടൈനർ, ക്യൂൻ ലാറ്റിഫ തുടങ്ങിയവർ അഭിനയിക്കുന്നുണ്ട്.

നിക്കി മിനാജ് അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ബാർബർഷോപ്പ് 3. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ദ അദർ വുമൺ എന്ന ചിത്രത്തിലും ഇനി പുറത്തിറങ്ങാനിരിക്കുന്ന ലെയ്ക്ക് പ്ലാസിഡ് വെസ് അനാക്കോണ്ട എന്ന ചിത്രത്തിലും നിക്കി അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഐസ് ഏജ്: കോണ്ടിനന്റൽ ഡ്രിഫ്റ്റ് എന്ന ചിത്രത്തിലെ ഒരു മാമത്തിന് ശബ്ദം നൽകിയതും നിക്കിയായിരുന്നു.

നിക്കിയുടെ മൂന്നാമത്തെ സ്റ്റുഡിയോ ആൽബം ദ പിങ്ക് പ്രിന്റിലെ ഗാനങ്ങൾ താരം പുറത്തിറങ്ങിയത് അടുത്തിടെയാണ്. ട്രഫിൽ ബട്ടർ, പിൽ ആന്റ് പോഷൻസ്, അനാക്കോണ്ട, ഓൺലി തുടങ്ങിയ ദ പിങ്ക് പ്രിന്റിലെ ഗാനങ്ങളെല്ലാം തന്നെ ബിൽബോർട്ട് ഹോട്ട് 100 പട്ടികയിൽ ഇടം പിടിച്ചിരുന്നു. കഴിഞ്ഞ ജൂണിൽ പുറത്തിറങ്ങിയ പിൽസ് ആന്റ് പോഷൻസ് എന്ന ഗാനം ഇതുവരെ 11 കോടി ആളുകളും, രണ്ടാമത് പുറത്തിറങ്ങിയ അനാക്കോണ്ട എന്ന ഗാനം 44 കോടി ആളുകളും, മൂന്നാമതായി പുറത്തിറങ്ങിയ ഓൺലി എന്ന ഗാനം ഇതുവരെ 9.7 കോടി ആളുകളുമാണ് യുട്യൂബിലൂടെ കണ്ടത്. ദ പിങ്ക് പ്രിന്റിനെ കൂടാതെ പിങ്ക്് ഫ്രൈഡേ, പിങ്ക് ഫ്രൈഡേ: റോമൻ റീലോഡഡ് എന്നി ആൽബങ്ങൾ നിക്കി മിനാജ് ഇതുവരെ പുറത്തിറക്കിയിട്ടുണ്ട്. ഗ്രാമി, വിഎംഎ, ബിൽബോർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള റാപ്പറാണ് നിക്കി മിനാജ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.