Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയം ആഘോഷിക്കുന്നെങ്കിൽ ഇങ്ങനെയാകണം

kaara-fankara

കാരാ ഫന്കാരയാണ് പ്രണയം പൂവിട്ട മനസുകള്‍ കഴിഞ്ഞ കുറച്ചു ദിവസമായി കാണുകയും കേൾക്കുകയും ചെയ്യുന്ന ഗാനം. ഓകെ ജാനുവിലെ ഈ ഏ ആർ റഹ്മാൻ ഗാനം ഏറെ പ്രിയപ്പെട്ടതാകുകയാണ് ഏവർക്കും. ശ്രദ്ധ കപൂറും ആദിത്യ കപൂറും പ്രണയത്തെ പുതിയ കാലത്തിന്റെ സ്പന്ദനങ്ങൾക്കൊപ്പം ആഘോഷിക്കുന്നതാണു രംഗങ്ങളിൽ. ജീവിതത്തെ എത്രമാത്രം ഇമ്പമാർന്നതാക്കാം എന്നു തെളിയിക്കുന്നു ഈ പാട്ടും അതിനൊപ്പമുള്ള കാഴ്ചളും.

ഓകെ കൺമണി എന്ന മണിരത്നം ചിത്രത്തിന്റെ റീമേക്ക് ആണ് ഓകെ ജാനു. ഓകെ കൺമണിയിലെ കാരാ ആട്ടക്കാരാ എന്ന പാട്ടിന്റെ ഹിന്ദി വേർഷൻ ആണു കാരാ ഫന്കാരാ....എന്ന പാട്ട്. നവ്നീത് വിക്, കാലി, ഹാർഡ് കൗർ, എഡികെ എന്നിവർ ചേർന്നാണ് റാപ് ഉൾപ്പെടെയുള്ള പാട്ടിന്റെ വരികൾ കുറിച്ചത്. സാഷാ തിരുപതി, അഷിമ മഹാജൻ, പരോമ ദാസ്ഗുപ്ത എന്നിവർ ചേര്‍ന്നാണു പാട്ടു പാടിയത്. തിങ്കളാഴ്ച യുട്യൂബിലെത്തിയ ഗാനം ഇതിനോടകം പത്തു ലക്ഷത്തിലധികം പ്രാവശ്യമാണ് ആളുകൾ കണ്ടത്. 

Your Rating: