Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിദ്ധാർഥ് മേനോൻ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

Ontherock

തൈക്കുടം ബ്രിഡ്ജ് എന്ന ജനപ്രിയ ബാൻഡിലെ പ്രധാന ഗായകരിൽ ഒരാളായ സിദ്ധാർഥ് മേനോൻ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി. തന്റെ മധുര മനോഹര ശബ്ദം കൊണ്ടാണ് മലയാളി മനസുകൾ കീഴടക്കി ഗായകൻ അഭിനയിക്കുന്ന ആദ്യചിത്രമാണ് ഓൺ ദി റോക്‌സ്. നേരത്തെ യേലൗ എന്ന ആൽബത്തിൽ സിദ്ധാർഥ് അഭിനയിച്ചിട്ടുണ്ട്. വി കെ പ്രകാശാണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്.

റോക്ക് ബാൻഡിന്റെ കഥ പറയുന്ന ചിത്രമാണ് ഓൺ ദ റോക്‌സ്. ഫെമിന മാസികയുടെ എഡിറ്ററായിരുന്ന രാജശ്രീ ബൽറാമും, വിവേക് രഞ്ജിത്തും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. അന്തരിച്ച സംവിധായകൻ പവിത്രന്റേയും നർത്തകി കലാമണ്ഡലം ക്ഷേമാവതി ടീച്ചറുടേയും മകളായ ഈവ പവിത്രനാണ് ചിത്രത്തിലെ നായിക. ഫെമിന ഇന്ത്യയുടെ ഡെപ്യൂട്ടി എഡിറ്ററായിരുന്ന ഈവ നേരത്തെ ക്യാപസ്, കൃത്യം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഈവയേയും സിദ്ധാർഥിനേയും കൂടാതെ പ്രകാശ് ബാരെ, പ്രസീദ മേനോൻ, പൂർണ്ണിമ ജയറാം, മല്ലിക സുകുമാരൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.