Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൺഡയറക്ഷന്റെ ആൽബം ഉടൻ

One Direction

ബാൻഡ് അംഗം സിയാൻ മാലിക്കിന്റെ വിടവാങ്ങലിനു ശേഷം വൺ ഡി തങ്ങളുടെ ആദ്യ ആൽബത്തിനായി തയ്യാറെടുക്കുന്നു. ബാൻഡ് അംഗം ലിയൻ പെയ്നാണ് തങ്ങൾ പുതിയ ആൽബത്തിനായി തയ്യാറെടുക്കുകയാണെന്ന വാർത്ത പുറത്തു വിട്ടത്. ന്യുയോർക്ക് ഡെയ്ലി ന്യൂസിന് നൽകി അഭിമുഖത്തിൽ തങ്ങളും ജിമ്മി സ്കോട്ടും ചേർന്നാണ് ഗാനം രചിക്കുന്നതെന്നും താരം പറഞ്ഞു. സെയ്ൻ മാലിക്കിന്റെ വിടവാങ്ങലിൽ തങ്ങൾ ഏറെ ദുഖിതരാണെന്നും എന്നാൽ തങ്ങൾ നാലുപേരുമായി മുമ്പത്തേക്കാൾ അധികം ബന്ധത്തിൽ മുന്നോട്ടുപോകുമെന്നും താരം പറഞ്ഞു.

സെയ്ൻ മാലിക്ക് വൺ ഡയറക്ഷനിൽ നിന്ന് വഴിപിരിഞ്ഞതിനെ തുടർന്ന് ബാൻഡ് പുതിയ ഗായകനെ തേടിയിരുന്നു. എന്നാൽ സെയ്ന്റെ പകരക്കാരനെ കണ്ടെത്താനാവാത്തതിനെ തുടർന്നാണ് നാല് പേരും ചേർന്ന് പുതിയ ആൽബം പുറത്തിറക്കാൻ തീരുമാനിച്ചത്. ലോകപ്രശസ്ത ബോയ്സ് ബാൻഡായ വൺ ഡി യുടെ ആരാധകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു സെയ്ൻ മാലിക്ക് താൻ ബാൻഡ് വിടുകയാണെന്നുള്ള പ്രഖ്യാപനം നടത്തിയത്. ബാൻഡിന്റെ കൂടെയുള്ള തന്റെ അഞ്ച് വർഷത്തെ യാത്ര വളരെ മികച്ചതായിരുന്നെന്നും, തനിക്ക് സ്വപ്നം കാണാൻ പറ്റാത്തത്ര ഉയരത്തിൽ താൻ എത്തിയെന്നും ഇനി തനിക്ക് ഒരു സാധാരണ 22 കാരനായി ബഹളങ്ങളിൽ നിന്ന് അകന്ന് ജീവിക്കണമെന്ന് ആഗ്രഹമുണ്ടെന്നും അതിനായാണ് താൻ ബാൻഡിൽ നിന്ന് പിൻമാറുന്നത് എന്നുമായിരുന്നു മാലിക്ക് അറിയിച്ചിരുന്നത്.

തന്റെ കാമുകിയും പ്രതിശ്രുത വധുവുമായ പെറി എഡ്വേഡ്സിനെ ചതിച്ച് മറ്റൊരു പെണ്ണിന്റെ കൂടെ കറങ്ങുകയാണെന്ന വാർത്തകൾ പുറത്ത് വന്നതിനെ തുടർന്നാണ് സെയ്ൻ മാലിക്ക്, ബാൻഡിൽ ചില പരിപാടികളിൽ നിന്ന് പിൻമാറിയിരുന്നു. തായ്ലാന്റിലെ ഒരു ക്ലബിൽ മാലിക്കും ഒരു പെണ്ണും അടുത്തിടപഴകുന്നതിന്റെ ചിത്രങ്ങൾ പുറത്ത് വന്നതിനെ തുടർന്നുണ്ടായ മാനസിക പിരിമുറക്കത്തെ തുടർന്നാണ് സെയ്ൻ മാലിക്ക് ബാൻഡിനോട് താൽക്കാലികമായി വിടപറഞ്ഞ മാലിക്ക് ബാൻഡ് വിട്ട വാർത്ത വൺ ഡയറക്ഷൻ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്.

ബ്രിട്ടീഷ് റിയാലിറ്റി ഷോയായ എക്്സ് ഫാക്ടർ 7 ലൂടെ രംഗത്ത് വന്ന വൺ ഡയറക്ഷന്റെ ആദ്യത്തെ ഗാനമായ ഫോർ എവർ യങിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. 2011ൽ പുറത്തിറക്കിയ അപ് ഓൾ റൈറ്റ്, 2012ൽ പുറത്തിറക്കിയ ടേക് മി ഹോം, 2013 ൽ പുറത്തിറക്കിയ മിഡ് നൈറ്റ് മെമ്മറീസ്, ഇപ്പോൾ പുറത്തിറക്കിയ ഫോർ എന്നീ ആൽബങ്ങൾ സൂപ്പർ ഹിറ്റുകളായിരുന്നു. 2 ബ്രിട്ട് അവാർഡുകളും 4 എം ടി വി വീഡിയോ മ്യൂസിക് പുരസ്കാരങ്ങളും ബാൻഡിനെ തേടി എത്തിയിട്ടുണ്ട്. 2012ലെ ടോപ് ന്യൂ ആർട്ടിസ്റ്റായി വൺ ഡയറക്ഷനെ ബിൽബോർഡ് പ്രഖ്യാപിച്ചിരുന്നു.