Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒഎൻവി കുറുപ്പ് അന്തരിച്ചു

ONV Kurup

മലയാളത്തിന്റെ പ്രിയ കവി ഒഎൻവി കുറുപ്പ് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 84 വയസായിരുന്നു. ഒറ്റപ്ലാക്കൽ നീലകണ്ഠൻ വെലു കുറുപ്പെന്ന ഒഎൻവി കുറുപ്പ് മലയാള സാഹിത്യ ലോകത്തെ കരുത്തുറ്റ സാന്നിധ്യമായിരുന്നു. കവിതയുടെ കാൽപനികവും തീവ്രവുമായ ചേലിനെ കവിതയിലൂടെ വരച്ചിട്ട. സംഗീതാത്മകമായ കവിതയെഴുത്തിലൂടെ മലയാള ചലച്ചിത്രത്തിനും ഏറെ ഗാനങ്ങൾ സമ്മാനിച്ചു. 2007ൽ ജ്ഞാനപീഠം അവാർഡ് നേടി. 2011ൽ ഭാരത സർക്കാർ പത്മവിഭൂഷൺ നൽകി ആദരിച്ചു.