Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശതാഭിഷിക്തനായ ഒ.എൻ.വി. കുറുപ്പിന് തലസ്ഥാനത്തിന്റെ ആദരം

ONV Kurup

ശതാഭിഷിക്തനായ ഒ.എൻ.വി. കുറുപ്പിന് തലസ്ഥാനത്തിന്റെ ആദരം. ഇതിന്റെ ഭാഗമായി വിവിധ സംഘടനകളുടെ ആഘോഷപരിപാടികൾക്ക് ഇന്ന് തുടക്കമാകും. ഒഎൻവി പ്രതിഭാ ഫൗണ്ടേഷൻ നടത്തുന്ന ഒഎൻവി സഹസ്ര പൂർണിമ ഇന്ന് ആരംഭിക്കും.

നാല് ദിവസങ്ങളിലായി നടക്കുന്ന ആഘോഷപരിപാടികൾക്ക് വഴുതയ്ക്കാട് വിമൻസ് കോളജ്, യുണിവേഴ്സിറ്റി സെനറ്റ്ഹാൾ, മാനവീയം വീഥി, കനകക്കുന്ന് കൊട്ടാരം, കഴക്കൂട്ടം അൽസാജ് കൺവൻഷൻ സെന്റർ എന്നിവിടങ്ങൾ വേദിയാകും. ഇന്ന് വൈകിട്ട് 5.45ന് സെനറ്റ്ഹാളിൽ നടക്കുന്ന സമ്മേളനം എം.ടി. വാസുദേവൻ നായർ ഉദ്ഘാടനം ചെയ്യും.

കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. പി.കെ. രാധാകൃഷ്ണൻ, എം.എ. ബേബി തുടങ്ങിയവർ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിന് മുൻപ് കലാമണ്ഡലം കൃഷ്ണദാസിന്റെ നേതൃത്വത്തിൽ തായമ്പക നടക്കും. എത്ര സുന്ദരം എന്റെ മലയാളം കുട്ടികളുടെ കാവ്യ സംഗീതിക ഉണ്ടാകും. സമ്മേളനത്തിന് ശേഷം നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകം നടക്കും. നാളെ രാവിലെ ഒൻപതിന് മാനവീയം തെരുവോരക്കുട്ടത്തിന്റെ നേതൃത്വത്തിൽ മാനവീയംവീഥിയിൽ ഉജ്ജയിനി ചുവർചിത്രലേഖനം, വൈകിട്ട് മൂന്നിന് കനക്കുന്ന് കൊട്ടാരവളപ്പിൽ ഒൻഎൻവിയുടെ പേരിൽ സുഗതകുമാരി ശതാഭിഷേക വൃക്ഷം നടൽ.

വൈകിട്ട് ആറിന് സ്വരലയയുടെ നേതൃത്വത്തിൽ സ്വരലയ കൈരളി യേശുദാസ് ലെജന്ററി പുരസ്കാരം ഒ.എൻ.വി. കുറുപ്പിന് യേശുദാസ് സമ്മാനിക്കും. തുടർന്ന് ഒഎൻവി ഗാനങ്ങൾ ഉൾപ്പെടുത്തി ഗന്ധർവസന്ധ്യ. 28ന് വിമൻസ്കോളജ് ഓഡിറ്റോറിയത്തിൽ രാവിലെ ഒൻപത് മുപ്പതിന് എവിടെയുമെനിക്കൊരു വീടുണ്ട് ചിത്രപ്രദർശനം നടക്കും. രാവിലെ പത്തിന് ദേശീയ കവിസമ്മേളനം നടക്കും . സുഗതകുമാരി, സുമതിന്ദ്രനാഡിഗ് (കന്നഡ) ശീതാംശു യശശ്ചീന്ദ്ര (ഗുജറാത്ത്), മംഗളേശ് ദബ്രാൾ(ഹിന്ദി), ഈ റോഡ് തമിഴൻപൻ (തമിഴ്), ജയപ്രഭ (തെലുങ്ക്), പ്രബ്രോൽകുമാർ ബസു( ബംഗാളി), ഡോ. എം.ജെ. തോമസ് (ഇന്ത്യൻ ഇംഗ്ലിഷ്) തുടങ്ങിയവർ പങ്കെടുക്കും.

തുടർന്ന് ഒഎൻവി കവിതകളുടെ ബംഗാളി വിവർത്തനത്തിന്റെ പ്രകാശനം നടക്കും. ഉച്ചയ്ക്ക് മൂന്നിന് മലയാള കവിസമ്മേളനം. പ്രഭാവർമ, വിഷ്ണുനാരായണൻ നമ്പൂതിരി, വി. മധുസൂദനൻ നായർ, പൂവച്ചൽ ഖാദർ, ബാലചന്ദ്രൻ ചു?ള്ളിക്കാട്, കുരീപ്പുഴ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് അഞ്ച് മുപ്പതിന് ഒഎൻവി കാവ്യധാര, ആറ് മുപ്പതിന് സ്മൃതിലഹരി, എട്ടിന് നൃത്തശിൽപം എന്നിവയോടെ ആഘോഷങ്ങൾക്ക് സമാപനമാകും.

ഒഎൻവി പാട്ടുകൾ സർവകലാശാലയിൽ പൂത്തിറങ്ങി

ശതാഭിഷിക്തനായ കവി ഒഎൻവിക്ക് കേരള യൂണിവേഴ്സിറ്റി മ്യൂസിക് ലവേഴ്സ് ഫോറത്തിന്റെ ആദരം. ഒഎൻവി രചിച്ച കവിതകളും ഗാനങ്ങളും കോർത്തിണക്കിയ കാതിൽ തേൻമഴയായ് എന്ന സംഗീത പരിപാടിയിലൂടെയായിരുന്നു ആദരം. ഒപ്പം പാട്ട് പാടിയും കവിത ആലപിച്ചും ഒഎൻവിയുടെ ചെറുമകൾ അപർണ രാജീവും പരിപാടിയുടെ ഭാഗമായി. ലവേഴ്സ് ഫോറം ഒഎൻവിയെ ആദരിക്കുന്ന പരിപാടിയുടെ മുഖ്യാതിഥി ആയിരുന്നു ചെറുമകൾ അപർണ. ഒപ്പം ഗായിക കൂടിയായതിനാൽ ഗാനങ്ങളും ആലപിച്ചു.

ഒളിച്ചിരിക്കാൻ വള്ളിക്കുടിൽ, പാട്ടിൽ ഈ പാട്ടിൽ എന്നു തുടങ്ങുന്ന സിനിമാ ഗാനങ്ങളും ഈ യാത്ര എനിക്ക് ഇഷ്ടം എന്ന കവിതയുമാണ് അപർണ ആലപിച്ചത്. യൂണിവേഴ്സിറ്റി സെനറ്റ്ഹാളിൽ നടന്ന പരിപാടിയിൽ ഒഎൻവിയുടെ പത്ത് രചനകൾ അവതരിപ്പിച്ചു. ഒൻപതു സിനിമാഗാനങ്ങളും ഒരു കവിതയുമാണ് ആലപിച്ചത്. ഒന്നര മണിക്കൂറാണ് പരിപാടി നടന്നത്. യൂണിവേഴ്സിറ്റി ജീവനക്കാർ ഉൾപ്പെടുന്ന സദസ്സ് സംഗീത പരിപാടി ആസ്വദിക്കാൻ എത്തിയിരുന്നു. എന്റെ സുന്ദരമലയാളം എന്ന ഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്. അപർണയെ കൂടാതെ കെ. അഹമ്മദ് ഖാൻ, കെ. ജയറാം, പി. വിജയകുമാർ, സി. വിജയകുമാർ, ജയദാസ്, അരുൺകുമാർ, കെ. ശോഭ, എം. സിമി, ഷീജ, സിന്ധു എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്.

ഒ.എൻ.വി കുറുപ്പിനു കേരള സർക്കാരിന്റെ നേതൃത്വത്തിൽ നാളെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ആദരം അടുത്ത മാസം മൂന്നിലേക്കു മാറ്റി. മാസ്കറ്റ് ഹോട്ടലിൽ സിംഫണി ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.സി. ജോസഫ് അധ്യക്ഷത വഹിക്കും. സ്പീക്കർ എൻ .ശക്തൻ ഉദ്ഘാടനം ചെയ്യും. ഫാദർ ജോൺസൺ കൊച്ചുതുണ്ടിൽ രചിച്ച ഒലിവിലയുടെ പച്ച ഞരമ്പുകൾ എന്ന പുസ്തകം സ്പീക്കർ പ്രകാശനം ചെയ്യും.

സുഗതകുമാരി ഏറ്റുവാങ്ങും. കലാമണ്ഡലം വിമലാമേനോൻ രചിച്ച ഭരതനാട്യം പുസ്തകം മന്ത്രി കെ.സി. ജോസഫ് സാംസ്കാരിക വകുപ്പു സെക്രട്ടറി റാണി ജോർജിനു നൽകി പ്രകാശനം ചെയ്യും. കെ. മുരളീധരൻ എ?ംഎൽഎ, മേയർ കെ. ചന്ദ്രിക തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിനു ശേഷം കലാമണ്ഡലം വിമലാമേനോന്റെ നേത്വത്വത്തിൽ ഒ.എൻ.വി കവിതകളുടെ നൃത്താവിഷ്കാരം, കെ.കെ. ചന്ദ്രൻ സംവിധാനം ചെയ്ത ഒ.എൻ.വി. ജീവിതവും ദർശനവും അവതരിപ്പിക്കുന്ന സിനിമയും പ്രദർശിപ്പിക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.