Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിന്നമ്മ അരെ കന്നെ പില്ലമ്മാ: കിടിലനാണ് ഒപ്പം പാട്ടിന്റെ തെലുങ്കും

chinnamma-song-telugu

ഒപ്പം ചിത്രത്തിന്റെ തെലുങ്ക് പതിപ്പിൽ നിന്നുള്ള ആദ്യ ഗാനം എത്തി. ചിന്നമ്മ അടി കുഞ്ഞിപ്പെണ്ണമ്മാ...എന്ന പാട്ടിന്റെ തെലുങ്ക് വേർഷനാണ് എത്തിയത്. പാട്ടിന്റെ ലിറിക്കൽ വിഡിയോയാണിത്. എം ജി ശ്രീകുമാർ തന്നെയാണ് ഈ പാട്ടിന്റെയും ആലാപനം. കനുപാപ എന്ന പേരിലാണ് തെലുങ്കിലേക്ക് മൊഴിമാറ്റം നടത്തിയത്. ഡോ.മധു വാസുദേവ് ആയിരുന്നു മലയാളം വരികൾ കുറിച്ചത്. തെലുങ്ക് വരികൾ ആരുടേതെന്ന് വ്യക്തമല്ല. ഫോർ മ്യൂസിക് ആണ് ഈണമിട്ടത്.

മോഹൻലാൽ അന്ധനായി വേഷമിട്ട ക്രൈം ത്രില്ലർ ചിത്രം മലയാളത്തിൽ വൻ ഹിറ്റ് ആയിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത ആദ്യ ക്രൈംത്രില്ലർ‌ ചിത്രം കൂടിയായിരുന്നു ഇത്. ‌