Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പല നാളായി പൊന്നേ നിന്നെ...മോഹൻലാലിന്റെ നൃത്തവുമായി ഒപ്പത്തിലെ ഗാനം

mohanlal-oppam-dance

പല നാളായി പൊന്നേ നിന്നെ...പ്രിയദർശൻ-മോഹൻലാൽ ചിത്രമായ ഒപ്പത്തിൽ നമ്മൾ ഏറ്റവുമധികം കാത്തിരുന്ന വിശേഷങ്ങളിലൊന്നാണ് ഈ പാട്ട്. മോഹൻലാൽ നൃത്തംവയ്ക്കുന്നു എന്നതായിരുന്നു അതിനു കാരണം. അന്ധനായാണ് മോഹൻലാൽ സിനിമയിൽ അഭിനയിക്കുന്നത്. അങ്ങനെയുള്ളൊരാൾ നൃത്തം വയ്ക്കുന്നതു കാണുവാനുള്ള കൗതുകവും ഏറെയായിരുന്നു. ഗാനത്തിന്റെ വിഡിയോ ദാ പുറത്തിറങ്ങി. മോഹൻലാലിനൊപ്പം വിമലാ രാമനുണ്ട് അടിപൊളി നൃത്തവുമായി. വർണാഭമായ രംഗത്തിനൊപ്പം ചടുലമായ ഈണവുമുള്ള വിഡിയോ വീണ്ടും കാണുവാൻ തോന്നും. 

ഹിന്ദിയും മലയാളവും ചേർന്ന പാട്ടിനെ ഏറെ രസകരമായ നൃത്തച്ചുവടുകളുമായി മോഹൻലാൽ കാഴ്ച സുന്ദരമാക്കുന്നു. ഒറ്റ ദിവസം കൊണ്ടു നല്ലൊരു ശതമാനം പ്രേക്ഷകരേയും നേടിയെടുത്തു. നല്ല താളത്തിലുള്ള ഗാനം ഇനി നൃത്തവേദികളിലുമെത്തും എന്നുറപ്പ്. ഫോർ മ്യൂസിക് ഈണമിട്ട പാട്ടിന്റെ വരികൾ ഷാരോൺ ജോസഫും ഡോ മധു വാസുദേവനും ചേർന്നാണ്. എംജി ശ്രീകുമാർ, നജീം അർഷാദ്, അൻവർ സാദത്ത്, വിപിന്‍ സേവ്യർ, ഫോർ മ്യൂസികിൽ ഒരാളായ ബിബി മാത്യു, എം പി ഗിരീഷ് കുമാർ, ഹരിത ബാലകൃഷ്ണൻ, ഷാരോൺ ജോസഫ്, അപേന എന്നിവരടങ്ങുന്ന വലിയ സംഘമാണു ഗാനം ആലപിച്ചത്. 

Your Rating: