Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊതിപ്പിക്കുന്ന അഭിനയവുമായി വീണ്ടും മോഹൻലാൽ: ഒപ്പത്തിലെ ടൈറ്റിൽ ഗാനം

oppam-mohanlal

മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിലൊരു സിനിമ. അതിൽ എം ജി ശ്രീകുമാർ പാടിയ പാട്ട്. മലയാളികൾക്ക് എന്നുമെന്നും ഇഷ്ടമുള്ള ഗാനങ്ങളുടെ കൂട്ടത്തിൽ ഈ ഗാനങ്ങൾ എന്നുമുണ്ട്. ഒപ്പം എന്ന സിനിമയിലെ പാട്ടുകൾക്കു വേണ്ടി കാത്തിരുന്നതും അതുകൊണ്ടാണ്. പ്രതീക്ഷകൾ പോലെ മികവുറ്റതായി ഓരോ പാട്ടുകളും. എം ജി ശ്രീകുമാർ പാടിയ ചിന്നമ അടി...എന്ന ഗാനം കേട്ട ആദ്യ മാത്രയിൽ തന്നെ മനസിലേക്കു ചേക്കേറിയതാണ്. അതുപോലെ തന്നെയാണു അതിന്റെ ദൃശ്യങ്ങളും.

ചിന്നമ്മ അടി കുഞ്ഞി പെണ്ണമ്മാ...തിരുവള്ളിക്കാവിൽ ഗജവീരന്‍മാർ ആയിരം എന്ന വരികൾ ഒരു മുത്തശ്ശിയുടെ മുഖത്തേക്കു നോക്കി പാടുന്ന മോഹൻലാല്‍ അഭിനയം കൊണ്ടു നമ്മെ കൊതിപ്പിക്കുന്നു. പാട്ടിന്റെ താളം കാരണം നമ്മളും ഒപ്പം പാടിപ്പോകും. 

കഥാപാത്രത്തേയും അഭിനേതാവിനേയും ഒരിക്കലും വേർതിരിക്കുവാനാകില്ല മോഹൻലാൽ അഭിനയിക്കുമ്പോൾ. ഒപ്പത്തിൽ അന്ധനായി വേഷമിട്ടപ്പോൾ കാണുവാന്‍ അത്രയേറെ കൗതുകം തോന്നിയതു അതുകൊണ്ടാണ്. കഥാപാത്രത്തിന്റെ നന്മയേയും ആത്മവിശ്വാസത്തേയുമൊക്കെ ചിത്രീകരിച്ചിരിക്കുന്ന ഗാനത്തിൽ ആ അഭിനയ വിസ്മയം തന്നെ നമുക്കു കാണാം. അത്രയേറെ തന്മയത്തത്തോടെയാണു ഗാനത്തിൽ മോഹൻലാൽ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 

പാട്ടുകൾക്ക് ഏറ്റവും അനുയോജ്യമായ ദൃശ്യങ്ങളൊരുക്കുന്നതിൽ പ്രതിഭയറിയിച്ച സംവിധായകന്റെ മികവു കാണാം ഗാനത്തിൽ. ഫോർ മ്യൂസിക് ഈണമിട്ട പാട്ടിനു വരികളെഴുതിയത് ഡോ. മധു വാസുദേവ് ആണ്. 

Your Rating: