Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലക്ഷങ്ങൾ പിന്നിട്ട് ലാൽ ചിത്രങ്ങളിലെ ഗാനങ്ങൾ

pulimurugan-oppam

വെള്ളിത്തിരയിൽ മോഹൻലാൽ ചിത്രങ്ങളുടെ വസന്തം തന്നെയാണ്. ഓണത്തോടനുബന്ധിച്ചും ഓണനാളുകളിലും ഏറ്റവുമധികം കേട്ട പുതിയ ചലച്ചിത്ര ഗാനങ്ങളും ഈണങ്ങളും ലാൽ ചിത്രങ്ങളിൽ നിന്നാണ്. ഒപ്പം, പുലിമുരുഗൻ എന്നീ സിനിമകളിലെ ഗാനങ്ങൾ ഓണദിനങ്ങളിൽ വലിയ തരംഗമായി മാറി. ഗോപീ സുന്ദർ ആണു പുലിമുരുഗനിലെ ഗാനങ്ങൾക്ക് ഈണമിട്ടത്. ഒപ്പത്തിലെ പാട്ടുകൾ ഫോർ മ്യൂസികും. ഈ രണ്ടു സിനിമകളിലെയും പാട്ടുകൾ ലക്ഷക്കണക്കിനു പ്രാവശ്യമാണ് യുട്യൂബ് വഴി ആളുകൾ കണ്ടത്.

തിരുവോണ ദിനത്തിലായിരുന്നു പുലിമുരുകനിലെ ആദ്യ ഗാനം എത്തിയത്. യേശുദാസും കെ.എസ്.ചിത്രയും ചേർന്നു പാടിയ പാട്ട് ആദ്യ കേൾവിയിൽ തന്നെ പ്രിയപ്പെട്ടതായി. ആറു ലക്ഷത്തോളം പ്രാവശ്യമാണ് ഈ പാട്ട് യുട്യൂബ് വഴി ആളുകൾ വീക്ഷിച്ചത്. ഗോപീസുന്ദർ ആദ്യമായി ഒരുക്കിയ കെ.ജെ.യേശുദാസ്-കെ.എസ് ചിത്ര ഡ്യുയറ്റ് ആണിത്. പാട്ടിന്റെ വരികൾ റഫീഖ് അഹമ്മദിന്റേതുമായിരുന്നു.

ഏറെ വിശേഷങ്ങളുള്ള സിനിമയായിരുന്നു ഒപ്പം. ഒരു ഇടവേളയ്ക്കു ശേഷം പ്രിയദർശനും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം, പ്രിയൻ ആദ്യമായി ചെയ്യുന്ന ക്രൈം ത്രില്ലർ എം ജി ശ്രീകുമാർ ലാലേട്ടനായി പാടുന്നു അങ്ങനെ ഏറെ കാര്യങ്ങൾ. അതുകൊണ്ടു തന്നെ എപ്പോഴത്തേയും പോലെ പാട്ടുകളെ ഏറെ പ്രതീക്ഷയോടെയായിരുന്നു കാത്തിരുന്നത്.  അതു നിരാശപ്പെടുത്തിയില്ല. സ്നേഹവും സന്തോഷവും നിഴലിക്കുന്ന ഈണങ്ങളാണു ഫോർ മ്യൂസിക് എന്ന നാൽവർ സംഘം ഒപ്പത്തിൽ നമുക്കായി കാത്തുവച്ചത്. ജസ്റ്റ് മാരീഡ് എന്ന സിനിമയ്ക്കു ശേഷം മങ്ങിപ്പോയ സംഗീത സംവിധാനത്തെ ഒപ്പത്തിനായി ഒപ്പം നിന്ന് നല്ല ഈണങ്ങളൊരുക്കി ഇവര്‍ തിരികെ പിടിച്ചു. 

കുറേക്കാലത്തിനു ശേഷം കേട്ട നല്ലൊരു എം ജി ശ്രീകുമാർ ഗാനവും ഒപ്പത്തിൽ നിന്നായിരുന്നു. മിനുങ്ങും മിന്നാമിനുങ്ങേ എന്ന പാട്ടും ചിന്നമ്മ അടി കുഞ്ഞി പെണ്ണമ്മ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. എം ജി ശ്രീകുമാറും ശ്രേയാ ജയദീപും ചേർന്നു പാടിയ മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനം 13.3 ലക്ഷത്തിലധികം പ്രാവശ്യമാണു യുട്യൂബ് വഴി ആളുകള്‍ കണ്ടത്. ചിന്നമ്മ അടി കുഞ്ഞിപ്പെണ്ണമ്മ എന്ന പാട്ട് നാലു ലക്ഷത്തോളം പ്രാവശ്യവും. എം ജി ശ്രീകുമാറിന്റെ ആലാപന ഭംഗി തന്നെയാണ് ഈ പാട്ടിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. മലയാളി ഏറെയിഷ്ടപ്പെടുന്ന എം ജി ശ്രീകുമാർ ശൈലിയായിരുന്നു 

Your Rating: