Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏറെയിഷ്ടം ശ്രേയക്കുട്ടിയുടെ പാട്ട്: 20 ലക്ഷം പിന്നിട്ട് ഒപ്പത്തിലെ ഗാനം

shreya-jadeep-oppam

എപ്പോഴും ഈ സ്വരം കേൾക്കുമ്പോൾ ഓർമവരാറ് മിന്നാമിനുങ്ങിനെയാണ്. അപ്പോൾ കൊഞ്ചൽ മാറാത്ത സ്വരത്തിൽ അവൾ മിന്നാമിനുങ്ങിനെ കുറിച്ച് പാടുമ്പോൾ ആ പാട്ടിനോട് എത്രമാത്രം ഇഷ്ടം തോന്നുമെന്ന് പറയേണ്ടതില്ലല്ലോ. മോഹൽലാൽ നായകനായ പ്രിയദർശൻ ചിത്രം ചഒപ്പത്തിൽ എം ജി ശ്രീകുമാറിനൊപ്പം ശ്രേയാ ജയദീപ് പാടിയ മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനം ഇരുപത് ലക്ഷത്തിലധികം പ്രാവശ്യമാണ് യുട്യൂബ് വഴി വീക്ഷിച്ചത്. ബി.െക ഹരിനാരായണന്റെ വരികൾക്ക് ഫോർ മ്യൂസിക് ആണ് ഈണമിട്ടത്.  ബാല്യം വിടാത്ത ഗായക സംഘം ഈ പാട്ട് പാടിയ വിഡിയോകൾ യുട്യൂബിൽ തരംഗമാണ്.

അമർ അക്ബർ അന്തോണി എന്ന സിനിമയിലെ എന്തോ ഞാനെന്റെ മുറ്റത്തിനൊരറ്റത്ത് എന്ന പാട്ടായിരുന്നു ഇതിനു മുൻപ് ഇത്രയേറെ ശ്രദ്ധ നേടിയ ശ്രേയയുടെ ഗാനം. ആ പാട്ടിനൊപ്പം സ്ക്രീനിൽ അഭിനയിച്ചത് മീനാക്ഷിയെന്ന ബാലതാരമായിരുന്നു. മീനാക്ഷി തന്നെയാണ് ഒപ്പത്തിലും അഭിനയിച്ചിരിക്കുന്നത്. മോഹൻലാലിന്റെ കൈപിടിച്ചും തോളത്തേറിയും സൈക്കിളിൽ ചുറ്റിയും മീനാക്ഷി തന്റെ ഇഷ്ടങ്ങൾക്കൊപ്പം പാറിപ്പറക്കുന്ന പാട്ടു രംഗവും ഏറെ ഹൃദ്യം. ഈണവും സ്വരവും ദൃശ്യങ്ങളും മനസു തൊടുന്നതാണ് എന്നതുകൊണ്ടാണീ പാട്ടും മനസുകളിലേക്കു ചേക്കേറിയത്. 

പത്തു വയസുകാരി ശ്രേയ രണ്ടു വയസു മുതൽക്കേ സംഗീത രംഗത്ത് സജീവമാണ്. ആൽബങ്ങളിലും സിനിമയിലുമായി പത്തിലധികം ജനകീയ ഗാനങ്ങൾ ശ്രേയ ആലപിച്ചു കഴിഞ്ഞു.