Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉണ്ണി മുകുന്ദന്‍റെയും സനുഷയുടെയും പാട്ടുകളെത്തി

oru-murai

ഉണ്ണി മുകുന്ദനും സനുഷയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരു മുറൈ വന്ത് പാർത്തായയിലെ പാട്ടുകളെത്തി. മൂന്നു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. സാജൻ കെ മാത്യു സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

വിനു തോമസ് ആണ് പ്രണയാർദ്രമായ ഗാനങ്ങൾക്ക് ഈണമിട്ടത്. അരികിൽ പതിയെ എന്ന പാട്ട് നജീം അർഷാദും സംഗീത ശ്രീകാന്തും ചേർന്നാണ് പാടിയിരിക്കുന്നത്.അറിയാതെ വന്നാരോ പെൺ സ്വരത്തില്‍ വന്ന പാട്ട് സിസിലിയാണ് ആലപിച്ചത്. കെ ആർ നാരായണൻ എഴുതിയതാണീ വരികൾ. വിനീത് ശ്രീനിവാസൻ ആലപിച്ച മുഴുതിങ്കൾ എന്നതാണ് മൂന്നാമത്തെ ഗാനം. എഴുതിയത് കെ ആർ നാരായണൻ തന്നെ.

സിയാദ് കൊക്കറാണ് ഒരു മുറൈ വന്ത് പാർത്തായയുടെ നിർമ്മാതാവ്. പാർവ്വതി(പ്രയാഗാ മാർ‌ട്ടിൻ),അജു വർഗീസ്, ടിനി ടോം, സിദ്ധിഖ്, ബിജുക്കുട്ടൻ, പ്രശാന്ത്, ബിന്ദു പണിക്കർ, കൊച്ചുപ്രേമൻ, സീമ ജി നായർ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്.

Your Rating: