Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല യാത്രകളിൽ കേൾക്കാൻ ഒരു ഗാനം കൂടി

P Jayachandran

മനസിൽ നിറഞ്ഞ ഭക്തിയോടെ ശബരീശ സന്നിധിയിലേക്ക് യാത്ര നടത്തുമ്പോൾ കേൾക്കാൻ ഇതാ പുതിയൊരു പാട്ടുകൂടി. ഭാവഗായകൻ പി. ജയചന്ദ്രന്റെ സ്വരത്തിലുളള ഗാനമാണിത്. ഗണേശനെ സ്തുതിക്കുന്ന പാട്ടെഴുതി ഈണമിട്ടത് വിച്ചു ബാലമുരളിയാണ്. 

മനസിനെ പ്രാർ‌ഥനാ നിർഭരമാക്കുന്ന പാട്ടെഴുത്ത്. കണ്ണടച്ചാൽ അമ്പല നടയിലാണെന്നു തോന്നിക്കുന്ന ഓർക്കസ്ട്ര. അതിനൊപ്പമാണ് ഭാവാർദ്രമായി പി. ജയചന്ദ്രൻ പാടിയിരിക്കുന്നത്. മനോരമ മ്യൂസിക് ആണ് ഗാനം പുറത്തിറക്കിയത്. 

Your Rating: