നാടൻ പാട്ടിന്റെ താളഭംഗിയിൽ വീണ്ടും പാടി സുരേഷ് തമ്പാനൂർ. ഇത്തവണയും പാട്ടെഴുതിയതും ഈണമിട്ടതുമെല്ലാം സുരേഷ് തന്നെ. സ്ത്രീകൾ നേരിടുന്ന സാമൂഹിക പ്രതിസന്ധികളെ കുറിച്ചുള്ളതാണീ പാട്ട്. പെണ്ണായ പെണ്ണുങ്ങൾ എന്നു തുടങ്ങുന്ന പാട്ടിന്റെ ഏറ്റവും ആകർഷണീയത സുരേഷ് തമ്പാനൂരിന്റെ ആലാപനം തന്നെ.
ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ മുത്തേ പൊന്നേ എന്ന പാട്ടിലൂടെ ശ്രദ്ധേയനായ പാട്ടുകാരനാണ് ഇദ്ദേഹം. അതും എഴുതി ഈണമിട്ട് പാടിയത് സുരേഷ് തന്നെ.