Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നു വാക്കുകൾ, ഒരു മിനിറ്റ്, ഒരു പാട്ട്

piko-taro-psy പികോ ടാരോ, സൈ

പെൻ, പൈനാപ്പിൾ, ആപ്പിൾ...മൂന്നേ മൂന്നു വാക്കുകളേയുള്ളൂ ഈ പാട്ടിൽ. വെറും ഒരു മിനുട്ട് എട്ടു സെക്കൻഡ് ദൈർഘ്യവും. ഫെയ്സ്ബുക്കിലും ട്വിറ്ററിലും വാട്സ് ആപ്പിലും ഈ പാട്ടിന്റെ വിഡിയോകളുടെ മേളമാണ്. അടുത്ത ഗന്നം സ്റ്റൈൽ ആകാനുള്ള പുറപ്പാടിലാണ് ഈ ഗാനമെന്നാണ് പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. 

ജാപ്പനീസ് ഗായകനും പാട്ടെഴുത്തുകാരനുമായ പികോ ടാരോ ആണ് ‘പെന്‍ പൈനാപ്പിള്‍ ആപ്പിള്‍ പെന്‍’ എന്ന  ഗാനത്തിന് പിന്നില്‍. ഇരുപത്തിമൂന്ന് ലക്ഷത്തിലധികം ആളുകളാണ് ഈ വിഡിയോ യുട്യൂബിൽ കണ്ടത്. പാട്ടിനെ അനുകരിച്ച് എണ്ണിയാലൊടുങ്ങാത്ത വിഡിയോകൾ പിന്നെയുമുണ്ട്. കുട്ടികൾക്കാണ് ഈ കുഞ്ഞൻ ഗാനവും അതിനൊപ്പം പികോ ടാരോയുടെ കുസൃതി നിറഞ്ഞ നൃത്തവും ഏറെയിഷ്ടമായത്. 

2012 ജൂലൈയിലാണ് കൊറിയൻ ഗായകൻ സൈയ്‍യുടെ  ഗഗ്നം സ്റ്റൈൽ ഗാനം യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തത്. ഈ പാട്ട് ഇതുവരെ കണ്ടത് 270 കോടിയോളം ആളുകളാണ്. പുറത്തിറങ്ങിയ സമയത്ത് ആളുകളുടെ പ്രതികരണം ഇതുപോലെയായിരുന്നു. അതുകൊണ്ടാണ് പികോയുടെ പാട്ട്  മറ്റൊരു ഗഗ്നം സ്റ്റൈലാകും എന്നു പറയുന്നത്. പക്ഷേ പാട്ടിന് വിമർശകരും കുറവല്ല. എന്തിനാണ് ഇത്ര വലിയൊരു സംഭവമാക്കി ഈ പാട്ടിനെ മാറ്റുന്നതെന്നാണ് ഇവരുടെ ചോ‌ദ്യം. ഏതായാലും യുട്യൂബിൽ തരംഗമൊകുന്ന പാട്ടുകളിൽ മുന്നിലാണ് പികോ ടാരോയുടെ കുട്ടിപ്പാട്ട്.