ഗായകൻ മൈക്കാ സിങിനെതിരെ പൊലീസ് കേസ്. ശാരീരികമായി ഉപദ്രവിക്കുവാൻ ശ്രമിച്ചെന്നും അസഭ്യം പറഞ്ഞുവെന്നുമാണ് 32കാരിയായ മോഡൽ ഗായകനെതിരെ സമർപ്പിച്ച കേസിലെ ആരോപണങ്ങൾ. എന്തായാലും ഗായകനും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മോഡൽ തന്റെ വീട്ടിലെ സന്ദർശകയായിരുന്നു. അഞ്ചു കോടി ചോദിച്ചിട്ടു നൽകാത്തതിന്റെ പ്രതികാരമാണു കേസിൽ ചെന്നെത്തിയത്. തന്റെ കരിയർ നശിപ്പിക്കുമെന്നു മോഡൽ ഭീഷണി മുഴക്കിയിരുന്നുവെന്നുമാണ് മൈക്കാ സിങിന്റെ വാദം.
ഇന്ത്യൻ ശിക്ഷാ നിയമം 354,323,504 വകുപ്പുകൾ പ്രകാരമാണു ഗായകനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. മോഡലിങിലും സിനിമയിലും അവസരങ്ങൾ വാങ്ങി നൽകാമെന്നു പറഞ്ഞു പറ്റിച്ചതാണ് ഇരുവരും തമ്മിലുള്ള വാഗ്വാദത്തിലെത്തിയത്. യുവതിയുടെ തലമുടിയിൽ ചുറ്റിപ്പിടിച്ച് മർദ്ദിച്ച ശേഷം വീടിനു പുറത്തേക്കു തള്ളുകയും അസഭ്യം പറയുകയുമായിരുന്നുവെന്നാണ് പരാതിയിൽ വ്യക്തമാകുന്നത്. മൈക്കാസിങിനെതിരെ അന്വേഷണം ആരംഭിച്ചു. ഗായകന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്.