Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോളിവുഡ് ചിത്രത്തിന് ഈണമിടാൻ പ്രശാന്ത് പിള്ളയും ഗോവിന്ദും

govind-prasanth

വാസിർ, ഡേവിഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമാലോകത്തിൽ ശ്രദ്ധ നേടിയ മലയാളി ബിജോയ് നമ്പ്യാരുടെ അടുത്ത ചിത്രം ദൊബാരയിൽ സംഗീതം നൽകുക രണ്ട് മലയാളികൾ. ബിജോയ് നമ്പ്യാരുടെ അടുത്ത സുഹൃത്തും സ്ഥിരം സംഗീത സംവിധായകനുമായ  പ്രശാന്ത് പിള്ളയ്്ക്കൊപ്പം  തൈക്കൂടം ബ്രിഡ്ജിന്റെ  സ്വന്തം  ഗോവിന്ദ്  മേനോനും  ഇത്തവണ  സംഗീതം നൽകുന്നു

ബിജോയ് നമ്പ്യാർ  രചനയും  സംവിധാനവും  നിർവഹിക്കുന്ന ചിത്രത്തിൽ  പാർവതി ഒാമനക്കുട്ടൻ ഉൾപ്പെടെയുള്ളവരാണു  അഭിനയിക്കുന്നത്. നോർത്ത് 24 കാതം, 100 ഡെയ്സ് ഓഫ് ലവ് തുടങ്ങിയ ചിത്രങ്ങൾക്കു സംഗീതം നൽകിയ ഗോവിന്ദ്  ആദ്യമായാണു  ഒരു ഹിന്ദി ചിത്രത്തിനു സംഗീതം നൽകുന്നത്. 

തൈക്കൂടം ബ്രിഡ്ജിന്റെ  ആദ്യ ആൽബമായ  നവരസത്തിലെ  ആരാചാർ  എന്ന ഗാനത്തിന്റെ  വീഡിയോ  സംവിധാനം  ചെയ്തതു  ബിജോയ് നമ്പ്യാരാണ്.  ഈ ബന്ധമാണു  സിനിമയിലേക്കു  വഴി തുറന്നതെന്നു കരുതുന്നു. ദൊബാരയുടെ  കൂടുതൽ വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ല. അതേസമയം  ഇന്ത്യയിലെയും  പാക്കിസ്ഥാനിലെയും  സംവിധായകർ  ഒരുമിക്കുന്ന  ഫ്രീഡം  എന്ന ആശയത്തെ  കേന്ദ്രമാക്കി  നിർമിക്കുന്ന  സിനിമാക്കൂട്ടത്തിൽ ഉൾപ്പെടുന്നതാണു  ദൊബാരയെന്നും  കരുതുന്നു.

Your Rating: