Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രശാന്ത് പിള്ളയുടെ സംഗീതത്തിൽ ചന്ദ്രേട്ടൻ എവിടെയാ

Prasanth Pillai

നിദ്രയ്ക്ക് ശേഷം സിദ്ധാർഥ് ഭരതൻ ഒരുക്കുന്ന ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിൽ പ്രശാന്ത് പിള്ളയുടെ സംഗീതം. പ്രശാന്ത് പിള്ള തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്ത പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു അതിന് പിന്നാലെയാണ് താനാണ് ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് എന്ന വിവരം പ്രശാന്ത് പിള്ള എഫ് ബിയിൽ പോസ്റ്റ് ചെയ്തത്.

നായകൻ എന്ന ചിത്രത്തിന് സംഗീതം നൽകികൊണ്ട് മലയാള സിനിമസംഗീത രംഗത്ത് അരങ്ങേറ്റം കുറിച്ച പ്രശാന്ത്, സിറ്റി ഓഫ് ഗോഡ്, നിദ്ര, നി കൊ ഞാ ചാ, ആമേൻ, സക്കറിയയുടെ ഗർഭിണികൾ, മോസയിലെ കുതിരമീനുകൾ എന്നീ മലയാളം ചിത്രങ്ങൾക്കും, ഷെയ്താൻ, ഡേവിഡ്, സിക്റ്റീൻ, ഇഷ്ക് തുടങ്ങിയ ഹിന്ദി ചിത്രങ്ങൾക്കും സംഗീതം നൽകിയിട്ടുണ്ട്.

ദിലീപിനെ നായകനാക്കി സിദ്ധാർഥ് ഭരതൻ ഒരുക്കുന്ന ചിത്രമാണ് ചന്ദ്രേട്ടൻ എവിടെയാ. ഭാര്യയുടെ അമിത സ്നേഹത്തിൽ വീർപ്പുമുട്ടി അവരിൽ നിന്നും അകന്നുകഴിയാൻ ആഗ്രഹിക്കുന്ന ഭർത്താവ്്, ഭാര്യയുടെ തൃശൂരിലേയ്ക്കുള്ള സ്ഥലംമാറ്റം അനുഗ്രഹമായി കാണുന്നു. ചന്ദ്രമോഹൻ തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിലെ ജീവനക്കാരനാണ്. സുഷമയാകട്ടെ ബി.എസ്.എൻ.എല്ലിൽ ജോലി ചെയ്യുന്നു. രണ്ടാം ബാച്ചിലർ ലൈഫ് ആഘോഷമാക്കി മാറ്റുന്ന ചന്ദ്രമോഹന്റെ ജീവിതത്തിലേയ്ക്ക് ഒരു പെൺകുട്ടി കടന്നുവരുന്നതും തുടർന്നുണ്ടാകുന്ന കാര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

ദിലീപ്, അനുശ്രീ, പ്രതാപ് പോത്തൻ, ചെമ്പൻ വിനോദ്, കെ പി എ സി ലളിത, സൗബിൻ, ദിലീഷ് പോത്തൻ, വീണ നായർ, ദിലീഷ് നായർ, ഷാജു നവോദയ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പ്രശസ്ത എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനമാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. ഹാന്റ്മേഡ് ഫിലിംസിന്റെ ബാനറിൽ സമീർ താഹിറും ഷൈജു ഖാലിദും ആഷിഖ് ഉസ്മാനും ചേർന്ന് നിർമിക്കുന്ന ചിത്രം ക്രിസ്തുമസിന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.