Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേമത്തിലെ മൂന്ന് ഗാനങ്ങൾ കൂടി പുറത്തിറങ്ങി

Premam_Songs

അൽഫോൺസ് പുത്രൻ രചനയും സംവിധാനവും ചിത്രസംയോജവും നിർവഹിച്ച പ്രേമത്തിലെ മൂന്ന് ഗാനങ്ങൾ കൂടി പുറത്തിറങ്ങി. ആറ് പാട്ടുകൾ നേരത്തെ റിലീസ് ചെയ്തിരുന്നു. ഇത് പുത്തൻകാലം, മലരേ, ചിന്ന ചിന്ന എന്നിവയാണ് ഈ ഗാനങ്ങളാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. രാജേഷ് മുരുകേശനാണ് ഒമ്പത് ഗാനങ്ങൾക്കും സംഗീതം നൽകിയിട്ടുള്ളത്. അൻവർ റഷീദ് എന്റെർടെയ്ൻമെന്റ് ബാനറിനു കീഴിൽ അൻവർ റഷീദ് നിർമ്മിച്ച ചിത്രത്തിൽ – നിവിൻ പോളി, അനുപമ പരമേശ്വരൻ, സായി പല്ലവി, മഡോണ സെബാസ്റ്റ്യൻ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു.

ശബരീഷ് വർമ്മ, വിനയ് ഫോർട്ട്, കൃഷ്ണ ശങ്കർ, സൗബിൻ സാഹിർ, ദീപക് നാഥൻ എന്നിവർ മികച്ച വേഷങ്ങൾ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ആനന്ദ് .സി. ചന്ദ്രൻ ആണ്.

പാട്ടുകളും വിശദാംശങ്ങളും

ഇത് പുത്തൻകാലം പാടിയത്: ശബരീഷ് വർമ്മ രാജേഷ് മുരുകേശൻ ഗാനരചന: ശബരീഷ് വർമ്മ

ആലുവ പുഴ പാടിയത്: വിനീത് ശ്രീനിവാസൻ ഗാനരചന: ശബരീഷ് വർമ്മ

പതിവായി ഞാൻ പാടിയത്: ശബരീഷ് വർമ്മ രാജേഷ് മുരുകേശൻ ഗാനരചന: ശബരീഷ് വർമ്മ

കാലം കേട്ട് പോയി പാടിയത്: ശബരീഷ് വർമ്മ ഗാനരചന: ശബരീഷ് വർമ്മ

കലിപ്പ് പാടിയത്: മുരളി ഗോപി ശബരീഷ് വർമ്മ ഗാനരചന: ശബരീഷ് വർമ്മ

മലരേ പാടിയത്: വിജയ് യേശുദാസ് ഗാനരചന: ശബരീഷ് വർമ്മ

സീൻ കൊണ്ട്ര പാടിയത്: ശബരീഷ് വർമ്മ ഗാനരചന: ശബരീഷ് വർമ്മ

റോക്കാങ്കൂത്ത് പാടിയത്: അനിരുദ്ധ് രവിചന്ദർ ഹരിചരൻ ഗാനരചന: പ്രദീപ് പാലാർ

ചിന്ന ചിന്ന പാടിയത്: രഞ്ജിത് ഗോവിന്ദ് അലാപ് രാജു ഗാനരചന: പ്രദീപ് പാലാർ മറ്റു പിന്നണി ഗായകർ (പതിവായി ഞാൻ) – സിജു വിൽസൺ, ശരഫ്, മജു മാത്യു, വിജയ് സുരേഷ്, അൽതാഫ് സലിം

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.