Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആപ്പിൾ മ്യൂസിക് മികച്ച മലയാള ആൽബം പ്രേമം!

ആപ്പിൾ മ്യൂസിക്ക് മികച്ച മലയാള ആൽബം 2015 പ്രേമത്തിന്. സംഗീത വിദഗ്‌ദ്ധരും എഡിറ്റര്‍മാരും അടങ്ങുന്ന ആപ്പിൾ മ്യൂസിക്കിന്റെ ടീം ഈ വർഷത്തെ നിരവധി ഗാനങ്ങൾ കേട്ടതിനു ശേഷമാണ് 'പ്രേമത്തിന് ഈ അംഗീകാരം സമ്മാനിച്ചത്.

അൽഫോൺസ് പുത്രൻ രചന-സംവിധാനം-ചിത്രസംയോജനം എന്നിവ നിർവഹിച്ച ഒരു മ്യൂസിക്കൽ റൊമാന്റിക് കോമഡി ഡ്രാമ ചിത്രമാണ് 'പ്രേമം'. അൻവർ റഷീദ് എന്റെർടെയ്ൻമെന്റിന്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച ചിത്രത്തിൽ - നിവിൻ പോളി, അനുപമ പരമേശ്വരൻ, സായി പല്ലവി, മഡോണ സെബാസ്റ്റ്യൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളെയും; ശബരീഷ് വർമ്മ, വിനയ് ഫോർട്ട്, കൃഷ്ണ ശങ്കർ, സൗബിൻ സാഹിർ, ദീപക് നാഥൻ തുടങ്ങിയവർ സഹകഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്നു. ആനന്ദ് .സി. ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

ശബരീഷ് വർമ്മ, പ്രദീപ് പാലാർ എന്നിവരെഴുതിയ ചിത്രത്തിലെ ഒമ്പത് ഗാനങ്ങൾക്കും സംഗീതം നൽകിയിരിക്കുന്നത് രാജേഷ് മുരുകേശനാണ്. വിനീത് ശ്രീനിവാസൻ, വിജയ്‌ യേശുദാസ്, ശബരീഷ് വർമ്മ, രാജേഷ് മുരുകേശൻ, മുരളി ഗോപി, അനിരുദ്ധ് രവിചന്ദർ, ഹരിചരൺ, രഞ്ജിത് ഗോവിന്ദ്, ആലാപ് രാജു തുടങ്ങിയവർ ആലപിച്ച  ഗാനങ്ങൾ റിലീസിന് മുമ്പു തന്നെ തരംഗമായി കഴിഞ്ഞിരുന്നു. കൂടാതെ  വിജയ് യേശുദാസ് ആലപിച്ച "മലരേ" എന്ന ഗാനം വൈറൽ ആവുകയും ചെയ്തു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.