Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദാ ഇങ്ങനെയാണ് പ്രേമം തെലുങ്ക് പതിപ്പിലെ മേരി

premam-telugu

പ്രേമം സിനിമയുടെ തെലുങ്ക് പതിപ്പിലെ മൂന്നാം ഗാനത്തിന്റെ ടീസറും എത്തി. അനുപമ പരമേശ്വരന്റെ വേഷത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് പാട്ടിലുള്ളത്. പതിവായി അവളെ ഞാൻ കാണാൻ പോകാറുണ്ടേ എന്ന പാട്ടിന്റെ തെലുങ്ക് പതിപ്പാണിത്. അതേ ഈണത്തിൽ തന്നെയാണീ ഗാനവും. രാജേഷ് മുരുഗേശനാണ് ഈണമിട്ടത്. 

മലയാളം പതിപ്പിൽ അനുപമ മേരി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. നായക കഥാപാത്രമായ ജോർജ് മേരിയ്ക്കു പിന്നാലെ പ്രണയാര്‍ദ്രനായി നടക്കുന്നതും അവളുടെ ശ്രദ്ധ കിട്ടുവാൻ കാണിക്കുന്ന കുസൃതികളുമൊക്കെയാണ് മലയാളം പാട്ടിന്റെ രംഗങ്ങളിലുള്ളത്. തെലുങ്ക് പാട്ടിലും ഇവയെല്ലാമുണ്ട്. മുടി മുഴുവൻ മുഖത്തിനൊരുവശത്തേക്കു മാടിയൊതുക്കി നിൽക്കുന്ന മേരി സ്റ്റൈൽ തന്നെയാണ് തെലുങ്കിലുമുള്ളത്. 

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രം തെലുങ്കിൽ സംവിധാനം ചെയ്യുന്നത് ചന്ദൂ മോണ്ടേടി ആണ്. സിത്താര എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എസ് നാഗവംശിയാണ് സിനിമ നിർമ്മിക്കുന്നത്.

Your Rating: