Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവോണത്തിനെത്തും പുലിമുരുകനിലെ മെലഡി

pulimurugan

തിരുവോണ നാളിലെ സന്ധ്യ പുലിമുരുകനിലെ മെലഡി കേട്ട് ആഘോഷിക്കാം. ഗോപീ സുന്ദർ ഈണമിട്ട മോഹൻലാൽ ചിത്രത്തിൽ കെ.ജെ യേശുദാസും കെ.എസ് ചിത്രയും ചേർന്നു പാടിയ പാട്ട് നാളെ എത്തും. സംഗീത സംവിധായകൻ ഫെയ്സ്ബുക്ക് ലൈവ് വഴിയാണ് ഇക്കാര്യം അറിയിച്ചത്.

തന്റെ എക്കാലത്തേയും വലിയൊരു ആഗ്രഹമായിരുന്നു കെ.എസ്.ചിത്രയും യേശുദാസും ചേർന്നു പാടുന്ന മെലഡി. അതാണിപ്പോൾ യാഥാർഥ്യമായത്. മലയാളികൾ ഈ പാട്ടു കേട്ട് ഓണം ആഘോഷിക്കണമെന്നാണ് ആഗ്രഹം. ഗോപീ സുന്ദര്‍ പറഞ്ഞു.

പുലിമുരുകൻ എന്ന അപൂർവ്വ ഭാഗ്യം

ഒരു തീം സോങും രണ്ടു മെലഡികളുമാണ് പുലിമുരുകൻ സിനിമയിലുള്ള പാട്ടുകൾ. രണ്ടാമത്തെ മെലഡി വാണി ജയറാമാണ് ആലപിച്ചിരിക്കുന്നത്. പുലിമുരുകന്റെ ട്രെയിലർ വൻ റെക്കോഡിട്ടാണ് യുട്യൂബിൽ മുന്നേറിയത്. ട്രെയിലറിലെ സംഗീതവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ആ സംഗീതം നൽകിയ പ്രതീക്ഷ പാട്ടുകള്‍ കേൾക്കുവാൻ ഏറെ ആകാംഷയുണർത്തുന്നു. 

Your Rating: