Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആസ്വാദകരെ കീഴടക്കി പുലിമുരുകൻ ഗാനം

puli-murugan

മാസ് സിനിമയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പുലിമുരുകനിലെ മെലഡി ഗാനം ആരാധകഹൃദയങ്ങളെ കീഴക്കുന്നു. ഗോപീ സുന്ദർ ഈണമിട്ട് കെ.ജെ യേശുദാസും കെ.എസ് ചിത്രയും ചേർന്നു പാടിയ പാട്ട് ഇതിനോടകം തന്നെ ലക്ഷങ്ങളാണ് യുട്യൂബിൽ കണ്ടത്. 

തന്റെ സംഗീതത്തിൽ കെ.എസ്.ചിത്രയും യേശുദാസും ചേർന്നു പാടുന്ന മെലഡി ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നുവെന്നും അതാണിപ്പോൾ യാഥാർഥ്യമായതെന്നും ഗോപീ സുന്ദർ പ്രതികരിച്ചു. മനോഹരമായ വിഷ്വലുകൾക്കൊപ്പം എത്തിയിരിക്കുന്ന ഗാനം സംഗീത പ്രേമികൾക്കും മോഹൻലാൽ ആരാധകർക്കും ഒരു പോലെ ആവേശമായി. 

ഒരു തീം സോങും രണ്ടു മെലഡികളുമാണ് പുലിമുരുകൻ സിനിമയിലുള്ള പാട്ടുകൾ. രണ്ടാമത്തെ മെലഡി വാണി ജയറാമാണ് ആലപിച്ചിരിക്കുന്നത്. പുലിമുരുകന്റെ ട്രെയിലർ വൻ റെക്കോഡിട്ടാണ് യുട്യൂബിൽ മുന്നേറുന്നത്. ട്രെയിലറിലെ സംഗീതവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.