Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിന്നണി ഗായിക രാധിക തിലക് അന്തരിച്ചു

Radhika-Tilak

കൊച്ചി∙ പ്രശസ്ത പിന്നണി ഗായിക രാധിക തിലക് അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 45 വയസായിരുന്നു. പനി ബാധിച്ച് ഏതാനും ദിവസങ്ങളായി ഇവിടെ ചികിത്സയിലായിരുന്നു. അണുബാധയെത്തുടർന്നാണ് മരണം. ഒന്നര വർഷത്തോളമായി അർബുദ രോഗ ബാധിതയായിരുന്നു.

ലളിതഗാനരംഗത്തെ കുയിൽനാദമായാണ് രാധികാ തിലക് മലയാളിയുടെ മനസ്സിലേക്ക് ചേക്കേറിയത്. പിന്നീട് മലയാള സിനിമയിലേക്ക് സ്വരസുന്ദരമായ ഒരു പിടി മികച്ച ഗാനങ്ങൾ സമ്മാനിച്ച ഗായികയാണ് രാധിക തിലക്. 60ൽ അധികം സിനിമാ ഗാനങ്ങൾ പാടിയിട്ടുണ്ട്. യേശുദാസ്, എം.ജി. ശ്രീകുമാർ, ജി. വേണുഗോപാൽ തുടങ്ങിയവർക്കൊപ്പം ഒരുപാട് സ്റ്റേജ് ഷോകളിൽ പാടിയിട്ടുണ്ട്.

മായാമഞ്ചലിൽ (ഒറ്റയാൾ പട്ടാളം), ദേവസംഗീതം (ഗുരു), എന്റെ ഉള്ളിൽ ഉടുക്കുംകൊട്ടി, നിന്റെ കണ്ണിൽ വിരുന്നു വന്നു (ദീപസ്തംഭം മഹാശ്ചര്യം), മഞ്ഞക്കിളിയുടെ (കന്മദം) മനസിൽ മിഥുന മഴ (നന്ദനം) തുടങ്ങിയ ഗാനങ്ങൾ ശ്രദ്ധേയങ്ങളാണ്. ഓൾ ഇന്ത്യ റേഡിയോയിലും ദൂരദർശനിലും ലളിതഗാനങ്ങൾ പാടിയിരുന്നു. ദൂരദർശനുൾപ്പെടെ വിവിധ ചാനലുകളിൽ അവതാരകയുമായിരുന്നു.

സുരേഷാണ് ഭർത്താവ്. മകൾ ദേവിക. പിന്നണി ഗായിക സുജാത, ഗായകൻ ജി.വേണുഗോപാൽ തുടങ്ങിയവർ ബന്ധുക്കളാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.