Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടലാസിൽ ഒതുങ്ങി രാഘവൻ മാസ്റ്റർക്കായി പ്രഖ്യാപിച്ച സ്മാരകം

raghavan-master

സംഗീത സംവിധായകന്‍ കെ.രാഘവന്‍ മാസ്റ്റര്‍ ഒാര്‍മയായിട്ട് രണ്ടു വര്‍ഷം തികയുമ്പോഴും അദ്ദേഹത്തിനായി പ്രഖ്യാപിച്ച സ്മാരകം കടലാസില്‍ മാത്രം. ബന്ധുക്കളുടെ ആഗ്രഹം മറികടന്ന് തലശേരി കോടതിക്ക് മുന്നിലെ സെന്‍റിനറി പാര്‍ക്കിലാണ് രാഘവന്‍ മാസ്റ്ററുടെ ഭൗതികശരീരം അടക്കംചെയ്തത്. മാസ്റ്ററുടെ ഒാര്‍മക്കായി സ്മാരകം നിര്‍മിക്കുമെന്ന് നഗരസഭ ഉറപ്പുനല്‍കിയിരുന്നെങ്കിലും അവഗണിക്കുകയായിരുന്നു. 

കുടുംബശ്മശാനത്തില്‍ സംസ്കരിക്കാനുള്ള ബന്ധുക്കളുടെ ആഗ്രഹത്തെ മറികടന്ന് നഗരസഭയും സംഘടനാപ്രവര്‍ത്തകരുമാണ് രാഘവന്‍മാസ്റ്ററെ സെന്‍റിനറി പാര്‍ക്കിലേക്ക് എത്തിച്ച് അടക്കം ചെയ്തത്. കേരളം അറിയുന്ന തലശേരിക്കാരുടെ അഭിമാനമായ രാഘവന്‍മാസ്റ്ററെ വരുംതലമുറ മറക്കാതിരിക്കാന്‍ സ്മാരകമടക്കം വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. പക്ഷേ വര്‍ഷം രണ്ടായിട്ടും രാഘവന്‍ മാസ്റ്ററുടെ ഭൗതികശരീരം അടക്കം ചെയ്ത കടല്‍ത്തീരത്തെ സ്ഥലം അനാഥമായി കിടക്കുകയാണ്.അദ്ദേഹത്തെ ഒാര്‍മിക്കാന്‍ ഒരുബോര്‍ഡുപോലും നഗരസഭയോ മാസ്റ്ററുടെ ഭൗതികശരീരത്തിനായി വാദം നിരത്തിയ സംഘടനാപ്രവര്‍ത്തകരോ വെച്ചില്ല.അധികൃതര്‍ മറന്നതോടെ രാഘവന്‍മാസ്റ്റര്‍ പുതുതലമുറയുടെ ഒാര്‍മയില്‍ നിന്നുപോലും പറിച്ചെറിയപ്പെടുകയാണ്.

മലയാളിക്ക് ഒാര്‍മയില്‍ സൂക്ഷിക്കാന്‍ ഒരുപിടി നാടക സിനിമാ മാപ്പിളപ്പാട്ടുകള്‍ ചിട്ടപ്പെടുത്തിയ രാഘവന്‍മാസ്റ്ററെ അനുസ്മരിക്കാന്‍ വേര്‍പാടിന്‍റെ ദിവസം സിനിമ ലോകത്തുനിന്ന് അധികമാരും എത്താതിരുന്നത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.സ്മാരകത്തിനായി കഴിഞ്ഞ സര്‍ക്കാരും പുതിയസര്‍ക്കാരും പണം അനുവദിച്ചു. ഒരു സ്മാരകം എന്ന യഥാര്‍ഥകലാസ്നേഹികളുടെ ആവശ്യം നഗരസഭ അവഗണിച്ചു. ജന്മനാടിന്‍റെ ആദരം ലഭിച്ചില്ലെങ്കിലും മാസ്റ്റരുടെ വരികള്‍ ഇന്നും കേരളക്കര ഏറ്റുപാടുന്നുണ്ട്.

Your Rating: