Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആമിർ ഖാൻ ചിത്രത്തിൽ എ ആർ റഹ്മാന്റെ സംഗീതം

rahman-aamir

രംഗീല, ലഗാൻ, രംഗ്ദേ ബസന്തി, ഗജനി തൂടങ്ങിയ ചിത്രങ്ങളിലൂടെ മനോഹര ഗാനങ്ങൾ നമുക്ക് സമ്മാനിച്ച എ ആർ റഹ്മാൻ, ആമീർ ഖാൻ കൂട്ടുകെട്ട്് വീണ്ടും ഒന്നിക്കുകയാണ്. ആമിർ ഖാൻ നിർമ്മാതാവാകുന്ന ചിത്രത്തിന് വേണ്ടിയാണ് ഇക്കുറി റഹ്മാന്റെ സംഗീതം. റഹ്മാൻ തന്നെയാണ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ആരാധകരെ ഈ വിവരം അറിയിച്ചത്.

ആമിർ ഖാന്റെ മാനേജർ അദ്വൈത് ചന്ദനാണ് ചിത്രം നിർമ്മിക്കുന്നത്. 1967 ൽ പുറത്തിറങ്ങിയ ദേവാനന്ദ് ചിത്രം ഗൈഡിൽ ലതമങ്കേഷ്കറും, വിജയ് ആനന്ദും ചേർന്ന് പാടിയ സൂപ്പർഹിറ്റ് ഗാനം കാട്ടോ സെ കീച്ച് കെ ആചൽ എന്ന ഗാനം ചിത്രത്തിൽ ഉപയോഗിക്കുന്നുണ്ടെന്ന വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. ആ ജാ ജീനേക്കി തമന്നാ ഹെ എന്നായിരിക്കും ചിത്രത്തിന്റെ പേരെന്നാണ് സംവിധായകൻ പറയുന്നത്.

ഗായികയാകാൻ മോഹിക്കുന്ന പെൺകുട്ടിയും അമ്മയും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തം്. പുതുമുഖങ്ങളായിരിക്കും ചിത്രത്തിൽ അഭിനയിക്കുന്നതെന്നും സംവിധായകൻ അറിയിച്ചിട്ടുണ്ട്.

  • ചിത്രങ്ങൾക്കു കടപ്പാട്: ഫേസ്ബുക്ക്
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.