Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗന്ധർവ പൗർണമിയോടെ രാകേന്ദുവിനു സമാപനം

Rakendu കോട്ടയം സിഎംഎസ് കോളജിൽ നടന്ന രാകേന്ദു സംഗീതപരിപാടിയിൽ നാടക സംഗീതസംവിധായകൻ കെപിഎസി ജോൺസനെ ആദരിക്കുന്നതിനായി ആത്മയുടെ നേതൃത്വത്തിൽ നടത്തിയ നാടക ഗാന ദൃശ്യാവിഷ്കാരം. കെപിഎസി ജോൺസനും വേദിയിൽ.

നാടകഗാനങ്ങളുടെ ദൃശ്യാവിഷ്കാരവുമായി രാകേന്ദുവിനു സമാപനം. നാടക, സംഗീത സംവിധായകൻ കെപിഎസി ജോൺസനെ ആദരിക്കുന്നതിന്റെ ഭാഗമായായിരുന്നു അവതരണം.

ആത്മയുടെ നേതൃത്വത്തിലാണ് കലാകാരൻമാർ വേദിയിൽനാടകഗാനങ്ങൾ തനിമചോരാതെ അവതരിപ്പിച്ചത്. തുടർന്ന് യേശുദാസിന്റെ പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി അദ്ദേഹം പാടിയ ഗാനങ്ങൾ കോർത്തിണക്കി ‘ഗന്ധർവ പൗർണമി സംഗീതസായാഹ്നവും അരങ്ങേറി. സമാപനസമ്മേളനം എംജി സർവകലാശാല വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കെപിഎസി ജോൺസനെ വൈസ് ചാൻസലർ പൊന്നാടയണിച്ച് ആദരിച്ചു. സികെ ജീവൻ സ്മാരക ട്രസ്റ്റി ഡിജോ കാപ്പൻ അധ്യക്ഷതവഹിച്ചു.

സംഗീത നിരൂപകൻ രവി മേനോൻ മുഖ്യപ്രഭാഷണം നടത്തി. ട്രസ്റ്റ് സെക്രട്ടറി കുര്യൻ തോമസ് കരിമ്പനത്തറയിൽ, എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റ് ഉഴവൂർ വിജയൻ, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ ജോഷി മാത്യു, ജോസഫ് എം. പുതുശേരി എന്നിവർ പ്രസംഗിച്ചു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.