Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഗസന്ധ്യയായി രാകേന്ദു

rakwndu രാകേന്ദു സംഗീതസാഹിത്യ ഉത്സവം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ സിഎംഎസ് കോളെജ് അങ്കണത്തിൽ ഉദ്ഘാടനം ചെയ്യുന്നു. സി.കെ ജീവൻ ട്രസ്റ്റ് സെക്രട്ടറി കുര്യൻ തോമസ് കരിമ്പനത്തറയില്‍, കെ സുരേഷ് കുറുപ്പ് എംഎൽഎ, എസ്ബിടി ചീഫ് ജനറൽ മാനേജർ എസ് ആദികേശൻ, സംഗീത സംവിധായകൻ എം കെ അർജുനൻ, നഗരസഭാധ്യക്ഷ ഡോ പി ആർ സോന, സി കെ ജീവൻ സ്മാരക ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ഡിജോ കാപ്പൻ, കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ ജോഷി മാത്യു, മോൻസ് ജോസഫ് എംഎൽഎ, ആലങ്കോട് ലീലാകൃഷ്ണൻ, ആൻറോ ആൻറണി എംപി എന്നിവർ സമീപം.

ചലച്ചിത്ര സംഗീതരംഗത്തെ അനശ്വര പ്രതിഭകൾക്ക് അവരുടെ ഗാനങ്ങൾകൊണ്ട് ആദരമർപ്പിക്കുന്ന സംഗീതോത്സവമായ രാകേന്ദു സിഎംഎസ് കോളജ് അങ്കണത്തിൽ തുടങ്ങി. സിഎംഎസ് കോളജ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, കേരള ചലച്ചിത്ര അക്കാദമി, സി. കെ. ജീവൻ സ്‌മാരക ട്രസ്റ്റ് എന്നിവ ചേർന്ന് ഒരുക്കുന്ന രാകേന്ദു സംഗീതോത്സവം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്തു. ചലച്ചിത്ര സംഗീതരംഗത്തെ സമഗ്രസംഭാവനയ്‌ക്ക് സി.കെ. ജീവൻ സ്‌മാക ട്രസ്റ്റ് ഏർപ്പെടുത്തിയ രാകേന്ദു പുരസ്‌കാരം (25000 രൂപ) സംഗീത സംവിധായകൻ എം.കെ. അർജുനനു സമ്മാനിച്ചു.

സംഗീത സംവിധായകൻ ദേവരാജന്റെ സംഗീതജീവിതത്തിൽനിന്നുള്ള ഫോട്ടോകൾ ഉൾപ്പെടുത്തി ജിജോ ജി. പരവൂർ അവതരിപ്പിച്പ്പിച്ച ദേവലോകരഥവുമായ് എന്ന ചിത്രപ്രദർശനം ശ്രദ്ധേയമായി. കെ. സുരേഷ് കുറുപ്പ് എംഎൽഎ ഉദ്‌ഘാടനം ചെയ്തു.ട്രസ്റ്റ് ചെയർമാൻ ഡിജോ കാപ്പൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കുര്യൻ തോമസ് കരിമ്പനത്തറയിൽ, എസ്ബിടി ചീഫ്ജനറൽ മാനേജർ എസ്. ആദികേശവൻ, നഗരസഭാധ്യക്ഷ ഡോ. പി. ആർ. സോന, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ ജോഷി മാത്യുമോൻസ് ജോസഫ് എംഎൽഎ, ആലങ്കോട് ലീലാകൃഷ്ണൻ, ആന്റോ ആന്റണി എംപി എന്നിവർ പ്രസംഗിച്ചു.