Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനോഹരം രഞ്ജിനിയുടെ സൂഫി ഗാനം

ranjin-ana-al-haq

നബി ദിനത്തിൽ മനോഹരമായ ഗാനവുമായി രഞ്ജിനി ജോസ്. അനശ്വരമായ സ്നേഹത്തെ ആസ്പദമാക്കിയുള്ള സൂഫി സംഗീത ആവിഷ്കാരത്തിന്റെ വരികളും ദൃശ്യങ്ങളും മനസിനു ശാന്തി പകരും. അത്രയ്ക്കു ആത്മീയവും മെലോഡിയസുമാണ് വരികളും സംഗീതവും ആലാപനവും. രഞ്ജിനി തന്നെയാണ് പാടി അഭിനയിച്ചിരിക്കുന്നത്. നബി ദിന സ്പെഷ്യൽ വിഡിയോ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. മ്യൂസിക് വിഡിയോയിലെ വസ്ത്രധാരണ രീതിയും സംവിധാനവുമെല്ലാം തീർത്തും വ്യത്യസ്തമാണ്. അനൽ ഹഖ് എന്നാണ് ഈ വിഡിയോയ്ക്കു പേരിട്ടിരിക്കുന്നത്. രഞ്ജിനി ഇതുവരെ പാടിത്തന്ന ഗാനങ്ങളിൽ ഏറ്റവും വ്യത്യസ്തമാണിത്. 

ദൈവം എന്നിൽ കുടികൊള്ളുന്നു എന്ന സത്യമാണു വിഡിയോ സംവദിക്കുന്നത്. ദൈവത്തെ തിരഞ്ഞുള്ള യാത്രയില്‍ കണ്ടത് തന്നെത്തന്നെയാണെന്ന തത്വമാണ് വിഡിയോയുെട സത്ത. ഫസിലുദ്ദീൻ തങ്ങൾ എന്ന കുടുംബ സുഹൃത്തിൽ നിന്നാണ് രഞ്ജിനിക്ക് ഈ ആശയം കിട്ടിയത്. അദ്ദേഹത്തിൽ നിന്നു പ്രചോദനമുൾക്കൊണ്ടാണ് വിഡിയോ ചെയ്തത്.

സന്തോഷ് ചന്ദ്രനാണ് സംഗീതം. പ്രേമം ഉൾപ്പെടെയുള്ള ചിത്രങ്ങൾക്കു വരികളെഴുതിയ ശബരീഷ് വർമയുടേതാണ് വരികൾ. അമ്പിളി എസ് രംഗനാണു സംവിധാനം.  ആൽബം ലോകമെമ്പാടും റിലീസ് ചെയ്തു.

Your Rating: