Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാരുഖ് ഗാനത്തിനൊപ്പം പാടിയാടി രൺവീർ

ranveer-sharukh

ഷാരുഖിന്റെയും അക്ഷയ് കുമാറിന്റെയും പാട്ടിനോടൊപ്പം മാത്രമല്ല, ഷാരുഖ് ഖാന്റെ ഗാനത്തിനൊപ്പവും രൺവീർ സിങിനു കളിക്കാനറിയാം. ഷാരുഖ് ഖാന്റെ എക്കാലത്തേയും ഹിറ്റ് ഗാനമായ തൂ സാമ്നേയാണു രൺവീർ അനുകരിച്ചത്. രൺവീറിന്റെ അനുകരണം ഷാരുഖിനെ പോലും അത്ഭുതപ്പെടുത്തി.

ഇഷ്ടമുള്ള പാട്ടുകളെ കുറിച്ച് പറയുവാൻ താരങ്ങൾക്ക് ഏറെ ഇഷ്ടമാണ്. വേദികളിൽ ആ പാട്ടു പാടുവാനും. പക്ഷേ രൺവീർ സിങിനെ പോലെ ആരും ചെയ്തിട്ടുണ്ടാകില്ല. ഷാരുഖ് ഗാനങ്ങളിൽ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനം കൂടിയാണു തൂ സാമ്നേ. സ്വിറ്റ്സർലൻഡ് ട്രിപ്പിനിടയിലായിരുന്നു സംഭവം. പാട്ടിലെ പ്രസക്തമായ സീനുകളെല്ലാം അതേപടി അനുകരിക്കുകയായിരുന്നു രൺവീർ ചെയ്തത്. പൂക്കളുടെ ചിത്രമുള്ള ഷർട്ട് അണിഞ്ഞ് തീര്‍ത്തും കാഷ്വൽ ലുക്കിൽ റൊമാന്റിക് നായകനായി രൺവീർ ആടിപ്പാടിയ വിഡിയോ തരംഗമായി. 

രൺവീറിന്റെ ഡാൻസ് പ്രശസ്തമാണെന്നു പറയേണ്ടതില്ലല്ലോ. പാരിസിലെ ഒരു വേദിയിൽ സുൽത്താൻ പാട്ട് പ്ലേ ചെയ്തപ്പോഴും അടുത്തിടെ അക്ഷയ് കുമാറിന്റെ റസ്തമിനു വേണ്ടിയും റൺവീർ ഡാൻസ് ചെയ്തത് ഏറെ ശ്രദ്ധേയമായിരുന്നു.