Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തരംഗമാകാൻ റെമോയിലെ അടുത്ത ഗാനവുമെത്തുന്നു

keerthi-remo

അനിരുദ്ധ് രവിചന്ദർ ഈണമിട്ട റെമോയിലെ രണ്ടാമത്തെ ഗാനവും വിഡിയോയും ഈ വ്യാഴാഴ്ചയെത്തും. അനിരുദ്ധ് തന്നെയാണ് തന്റേ ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും ഇക്കാര്യം അറിയിച്ചത്. സിരിക്കഥേയ് എന്ന ഗാനമാണ് ഇനിയെത്തുക. അനിരുദ്ധ് രവിചന്ദറിന്റെ ഹിറ്റുകളുടെ കൂട്ടത്തിലേക്ക് ഈ ഗാനവുമെത്തുമെന്ന് കരുതാം. ആദ്യ ഗാനമായ സെഞ്ചിടാലേയ് ഏറെ ശ്രദ്ധേയമായിരുന്നു. 10 ലക്ഷം പ്രാവശ്യമാണ് ഈ ഗാനം യുട്യൂബ് വഴി ആളുകൾ കണ്ടത്. . 

ശിവകാർത്തികേയനും മലയാളി നടി കീർത്തീ സുരേഷും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഭാഗ്യരാജ് കണ്ണനാണ് സംവിധാനം ചെയ്യുന്നത്. തമിഴിലും തെലുങ്കിലും ചിത്രമെത്തും. ഒക്ടോബർ 7നാണ് റിലീസ്. ആർ.ഡി രാജ നിർമ്മിക്കുന്ന ചിത്രത്തിന്റെ കാമറ പി.സി.ശ്രീറാമുമാണ്. 

കീർത്തീ സുരേഷിന്റെ കരിയറിലെ ബിഗ് പ്രോജക്ടുകളിലൊന്നുമാണ് ഇത്. ഷിബു തമീൻസ് ആണു കേരളത്തിൽ ചിത്രം വിതരണം ചെയ്യുന്നത്. 

Your Rating: