Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സായി പല്ലവിയുടെ താരാട്ട്

sai-pallavi-img പ്രേമമെന്ന ചിത്രത്തിലെ സായി പല്ലവി

ഇന്നത്തെ കുട്ടികൾ താരാട്ട് പാട്ടൊക്കെ കേട്ടാണോ ഉറങ്ങാറുള്ളത്. പുതുതലമുറയിലെ എത്ര പെൺകുട്ടികൾക്ക് അറിയാം താരാട്ടുപാട്ടുകൾ. എന്നാൽ സായി പല്ലവിയെ ആ ഗണത്തിൽപ്പെടുത്താനാകില്ല.

കൊച്ചുകുഞ്ഞിനെ ഒക്കത്ത് ചേർത്ത് പിടിച്ച് താരാട്ടുപാടിയുറക്കുന്ന സായി പല്ലവിയുടെ വിഡിയോ ആണ് സോഷ്യൽമീഡിയയിൽ തരംഗമാകുന്നത്. സായിയുടെ കൂട്ടുകാരി ഗായത്രിയുടെ കുഞ്ഞിനെയാണ് താരാട്ട് പാടി സായി ഉറക്കുന്നത്.

പ്രേമം എന്ന ചിത്രത്തിലൂടെയാണ് സായി പല്ലവിയെ മലയാളി പരിചയപ്പെടുന്നത്. തനി നാടൻ ഭംഗിയും ചിരിയുമുള്ള തമിഴ് പെണ്ണ് ഒറ്റക്കാഴ്ചയിൽ തന്നെ മനസുകീഴടക്കി. സായി പല്ലവിയെന്ന യഥാർഥ പേരു പോലും മറന്ന് കഥാപാത്രത്തിന്റെ പേരായ മലർ എന്ന് വിളിച്ച് മലയാളി നെഞ്ചോടു ചേർത്തു. ഏറ്റവുമൊടുവിൽ അഭിനയിച്ച കലി എന്ന ചിത്രവും അതുപോലെ ശ്രദ്ധ നേടി. ജോർജിയയിൽ എംബിബിഎസ് വിദ്യാർഥിനിയാണ് സായി പല്ലവി.

Your Rating: