Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂക്കയ്ക്ക് ഡാന്‍സിലൂടെ ആശംസ നേർന്ന് സജ്നയും സംഘവും

mammotty-birthday

മമ്മൂക്കയുടെ പിറന്നാൾ ദിനം ആഘോഷമാക്കുകയാണ് കൊറിയോഗ്രാഫർ സജ്ന നജാമും സംഘവും. പോക്കിരി രാജയിലെ ചെന്തെങ്കിൻ പൊന്നിളനീർ എന്ന പാട്ടിനൊപ്പം തകർപ്പൻ ഡാൻസ് കളിക്കുകയാണ് സജ്നയുടെ സംഘം. മമ്മൂട്ടിയുടെ ചിത്രം മൊബൈലിൽ  ഉയർത്തിക്കാട്ടി താളം പിടിച്ച് സജ്നയും ഒപ്പമുണ്ട്. ഒരു തകർപ്പൻ ആശംസയും പറഞ്ഞാണ് വിഡിയോ അവസാനിപ്പിക്കുന്നത്. 

മമ്മൂട്ടി ചിത്രമായ പോക്കിരിരാജയുടെ കൊറിയോഗ്രാഫറായിരുന്നു സജ്ന. മമ്മൂട്ടിയ്ക്കായി സജ്ന ചിട്ടപ്പെടുത്തിയ ചുവടുകൾ ശ്രദ്ധ നേടിയിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ സജ്ന ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയും ശ്രദ്ധ നേടുകയാണ്.

Your Rating: