Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജിബാലിന്റെ സംഗീതം, ഭാര്യയുടെ നൃത്തം; ലയസുന്ദരം ഈ വിഡിയോ

sakalakala-nuthe

ശാന്തി ബിജിബാലിന്റെ നൃത്തം, സൗമ്യ രാമകൃഷ്ണന്റെയും സംഗീത ശ്രീകാന്തിന്റെയും സ്വരം. പാട്ടിലെ സ്വരങ്ങൾക്കു ചിലങ്കക്കിലുക്കത്തിന്റെ ചേലുണ്ട്. ദൃശ്യങ്ങൾക്കു മഞ്ഞപ്പട്ടിൽ സിന്ദൂരം കൊണ്ടെഴുതിയ ചിത്രത്തിന്റെ ചാരുതയും. സകലദേവ നുതേ എന്ന പാട്ടു പാടിയെത്തിയ സംഗീത വിഡിയോയെ കുറിച്ച് കേട്ടമാത്രയിൽ മനസില്‍ തോന്നുക ഇങ്ങനെ തന്നെയാകും. 

ബോധി സൈലന്റ് സ്കേപ് പുറത്തിറക്കിയതാണീ വി‍ഡിയോ. സരസ്വതി ദേവിയെ സ്തുതിച്ചുകൊണ്ടുള്ള കീർത്തനം ശ്രീരഞ്ജിനി രാഗത്തിലാണു ചിട്ടപ്പെടുത്തിയിരിക്കുന്നത്. സന്തോഷ് വർമ്മയാണു വരികൾ കുറിച്ചത്. ബിജിബാലിന്റെ സംഗീത സംവിധാനം. നൃത്തം ചിട്ടപ്പെടുത്തിയത് ശാന്തി ബിജിബാലും. 

ഗായികയും നൃത്താധ്യാപികയുമാണ് ശാന്തി. നേരത്തെ ബിജിബാൽ പുറത്തിറക്കിയ കയ്യൂരുള്ളൊരു സമര സഖാവിന് എന്ന പാട്ടിന്റെ വിഡിയോയിൽ ശാന്തി പാടുകയും അഭിനയിക്കുകയും ചെയ്തിരുന്നു. സൗമ്യയും സംഗീതയും അന്നും ഒപ്പമുണ്ടായിരുന്നു.