Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെൽഫി എടുക്കൂ സൽമാന്റെ കൂടെ ആടൂ

'Selfie le le re' song from 'Bajrangi Bhaijaan'

സെൽഫി ഇപ്പോൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ ഒരു സെൽഫി ചിലപ്പോൾ നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിച്ചേക്കാം. സൂപ്പർ താരം സൽമാന്റെ കൂടെ ആടിപ്പാടാനുള്ളൊരു അവസരമായിരിക്കും ആ സെൽഫി നിങ്ങൾക്ക് നേടിത്തരുക. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ബജ്രംഗി ബായിജാൻ എന്ന ചിത്രത്തിലെ ഗാനമായ സെൽഫി ലേ ലേ എന്ന ഗാനത്തിന്റെ റീമിക്സിലാണ് താരത്തിന്റെ കൂടെ നൃത്തം ചെയ്യാൻ അവസരമൊരുക്കിയിരിക്കുന്നത്.

അതിനായി നിങ്ങൾ ചെയ്യേണ്ടത് ഒരു സെൽഫിയെടുത്ത് സൽമാന് അയച്ചുകൊടുക്കുക എന്നത് മാത്രം. താരം തന്നെ നേരിട്ട് തിരഞ്ഞെടുക്കുന്ന ആളുകളെയായിരിക്കും സെൽഫി ലേ എന്ന ഗാനത്തിന്റെ റീമിക്സ് പതിപ്പിൽ ഉൾക്കൊള്ളിക്കുക. കാബൂൾ എക്സ്പ്രസ്, ന്യൂയോർക്ക്, എക് ദാ ടൈഗർ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ കബീർ ഖാൻ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ബജ്രംഗി ബായിജാൻ. കബീർ ഖാൻ തന്നെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ സൽമാൻ ഖാനെ കൂടാതെ കരീന കപൂർ ഖാൻ, നസ്റുദീൻ സിദ്ദിഖി, നജീം ഖാൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

'Selfie le le re' song from 'Bajrangi Bhaijaan'

ഇന്ത്യയിൽ അകപ്പെട്ടുപോകുന്ന പാക്കിസ്ഥാൻ സ്വദേശിയായ കുട്ടിയെ നാട്ടിലെത്തിക്കാൻ സൽമാൻ നായകനാവുന്ന കഥാപാത്രം നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. റോക്ക്ലൈൻ എന്റർടൈൻമെന്റ്സ്, സൽമാൻ ഖാൻ ഫിലിംസ് എന്നിവരുടെ ബാനറിൽ സൽമാൻ ഖാനും റോക്ലൈൻ വെങ്കിടേഷും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജൂലൈയിൽ തിയറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.