Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോഗ്യം വീണ്ടെടുത്ത് ശങ്കർ മഹാദേവൻ വീണ്ടും സംഗീതലോകത്തേക്ക്

sankar

ഹൃദയാഘാതത്തിൽ നിന്ന് മുക്തനായി ശങ്കർ മഹാദേവൻ വീണ്ടും സംഗീതത്തിന്റെ ലോകത്തിലേക്ക്. ഗായകനും സംഗീത സംവിധായകനുമായ ശങ്കർ മഹാദേവൻ ഹൃദാഘാതംമൂലം കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംഗീതപ്രേമികൾ മുഴുവൻ അദ്ദേഹത്തിന്റെ ആരോഗ്യസൗഖ്യത്തിനായി പ്രാർത്ഥനയിലുമായിരുന്നു. ഇപ്പോഴിതാ അദ്ദേഹം ആരോഗ്യം വീണ്ടെടുത്ത് സിനിമയിൽ പാടുകയും ചെയ്തിരിക്കുന്നു.

ലോറൻസ് നായകനാകുന്ന തമിഴ് ചിത്രം മൊട്ട ശിവ കെട്ട ശിവയിലൂടെയാണ് ശങ്കറിന്റെ തിരിച്ചുവരവ്. അമിരിഷ് ആണ് സംഗീതം. അമരിഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചതും. ‘ശങ്കർ സാറിന്റെ അസുഖം ഭേദപ്പെടാൻ കാത്തിരിക്കുകയായിരുന്നെന്നും മുംബൈയിൽവച്ച് പാട്ട് റെക്കോർഡ് ചെയ്തെന്നും അമരിഷ് പറഞ്ഞു.

Your Rating: