Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിക്കിനിയണിഞ്ഞ് ഹോട്ട് ലുക്കിൽ കത്രീന

sau-aasman

കാലാ ചഷ്മയ്ക്കു ശേഷം തരംഗമാകുവാൻ ഒരുങ്ങുകയാണ് ബാർ ബാർ ദേഖോയിലെ അടുത്ത ഗാനം. സൗ ആസ്മാൻ എന്ന ഗാനത്തിൽ ബിക്കിനിയണിഞ്ഞു ഹോട്ട് ലുക്കിൽ ആടിപ്പാടുകയാണ് കത്രീന. ബോളിവുഡിലെ ഐറ്റം സോങുകളിൽ കത്രീന ശക്തമായ സാന്നിധ്യമാകുകയാണ് വീണ്ടും. ഈ ചിത്രത്തിലെ ആദ്യ ഗാനമായാ കാലാ ചഷ്മ മൂന്നര കോടിയോളം ആളുകളാണ് യുട്യൂബ് വഴി വീക്ഷിച്ചത്. 

കാലാ ചഷ്മ ഒരു ഡാന്‍സ് നമ്പറായിരുന്നുവെങ്കിൽ പ്രസന്നതയുടെ ഈണങ്ങളുള്ള ഗാനമാണിത്. സിദ്ധാർഥ് മൽഹോത്രയ്ക്കൊപ്പം പ്രണയാർദ്രയായി നില്‍ക്കുന്ന കത്രീന അതിസുന്ദരി തന്നെ. വിദേശങ്ങളിൽ ചിത്രീകരിച്ച പാട്ടിന്റെ ദൃശ്യങ്ങളും സുന്ദരം. കുമാറിന്റെ വരികൾക്ക് അമാല്‍ മാലിക് ഈണമിട്ട് നീതി മോഹനൊപ്പം പാടിയ പാട്ടാണിത്. 

Your Rating: