Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്പതുകോടി പിന്നിട്ട് ഷക്കീറയുടെ ലാ ലാ ലാ

Shakiras La La La song

കഴിഞ്ഞ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ വീ ആർ ദ വണ്ണിനെക്കാൾ പ്രശസ്തമായ ഗാനമായിരുന്ന ഷക്കീറയുടെ ലാ ലാ ലാ. ലോകകപ്പിന് മുന്നോടിയായി ഷാക്കീറ പുറത്തിറക്കിയ ഗാനം ലോകകപ്പിന്റെ ഓദ്യോഗിക ആൽബം വൺ ലൗവ് വൺ റിഥമിൽ ഉൾപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം മെയ്യിൽ പുറത്തിറങ്ങിയ ഗാനം യൂട്യൂബിൽ അമ്പത് കോടി കാണികളെ നേടിയിരിക്കുകയാണ്. ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവും അധികം പ്രചാരം നേടുന്ന രണ്ടാമത്തെ ഗാനമാണ് ലാ ലാ ലാ.

അർജന്റീനൻ താരങ്ങളായ ലയണൽ മെസി, സെർജിയോ അഗ്യൂറോ, ബ്രസീൽ താരം നെയ്മർ, സ്പാനിഷ് താരമായ ഫാബ്രിഗസ്, ഫ്രഞ്ച് താരം എറിക്ക് അബിഡാൽ, കൊളംബിയൻ താരങ്ങളായ റോഡ്രിഗസ്, ഫാൽകോ എന്നിവരെ കൂടാതെ ഷക്കീറയുടെ കാമുകൻ ജെറാഡും മകൻ മിലാനും വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

ഷക്കീറയുടെ ആൽബമായ ഷക്കീറയിലെ ലാ ലാ ലാ എന്ന ഗാനം ലോകകപ്പിനുവേണ്ടി വരികളിൽ മാറ്റങ്ങൾ വരുത്തിയാണ് പുറത്തിറക്കിയിരുന്നത്. ബ്രസീലിയൻ സാംബയും ഷക്കീറയുടെ ചടുല നൃത്തവുമുള്ള വീഡിയോ ആളുകൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ലോകകപ്പിന്റെ സമാപന ചടങ്ങിൽ താരം ഗാനം അവതരിപ്പിക്കുകയുമുണ്ടായി. വേൾഡ് ഫുഡ് പ്രോഗ്രാമിനെ സപ്പോർട്ട് ചെയ്തുകൊണ്ടാണ് ഷക്കീറ ഗാനം പുറത്തിറക്കിയത്. ഗാനത്തിൽ നിന്നുള്ള ലാഭവിഹിതം വേൾഡ് ഫുഡ് ഓർഗനൈസേഷനാണ്.

ലാ ലാ ലാ...

2010 കഴിഞ്ഞ ലോകകപ്പിന് ഷക്കീറ പുറത്തിറക്കിയ വക്കാ വക്കാ എന്ന ഔദ്യോഗിക ഗാനം ലോകകപ്പിന്റെ എക്കാലത്തെയും വലിയ ഹിറ്റായിരുന്നു. യൂട്യൂബിൽ ഏറ്റവും അധികം ആളുകൾ കണ്ട വിഡിയോയിൽ 7ാം സ്ഥാനത്തുള്ള വക്ക വക്ക ഇതുവരെ 84 കോടി ആളുകളാണ് കണ്ടത്.

രണ്ടു ഗ്രാമി പുരസ്കാരങ്ങൾ, എട്ട് ലാറ്റിൻ ഗ്രാമി പുരസ്കാരങ്ങൾ, എഴ് ബിൽബോർഡ് പുരസ്കാരങ്ങൾ, ഇരുപത്തെട്ട് ബിൽബോർഡ് ലാറ്റിൻ സംഗീത പുരസ്കാരങ്ങൾ, അഞ്ച് എംടിവി വിഡിയോ മ്യൂസിക്ക് പുരസ്കാരങ്ങൾ തുടങ്ങി നിരവധി ബഹുമതികൾ ഷക്കീറയെ തേടി എത്തിയിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ ഗാനങ്ങൾ വിറ്റഴിച്ചിട്ടുള്ള ഗായികമാരിൽ ഒരാളാണ് ഷക്കീറ. ലോകത്താകമാനം 6 കോടിയിലധികം ആൽബങ്ങൾ വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ ലാറ്റിനമേരിക്കൻ ഗായികയുമാണ് ഷക്കീറ. കൂടാതെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഷക്കീറ നേതൃത്വം വഹിക്കുന്നുണ്ട്.