Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാൻ ജോൺസൺ അന്തരിച്ചു

shan-johnson-5-2

സംഗീത സംവിധായകൻ ജോൺസണിന്റെ മകൾ‍ ഷാൻ ജോൺസൺ അന്തരിച്ചു. താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാത്രി ശാരീരീക അസ്വാസ്ഥ്യമുണ്ടായപ്പോൾ മുറിയിൽ തനിച്ചായതാണു മരിക്കാനിടയാക്കിയെന്നു സംശയിക്കുന്നു. ചെന്നൈയിലാണ് ഷാൻ ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഒരു പാട്ട് റെക്കോർഡ് ചെയ്തു വന്ന് ഉറങ്ങാൻ കിടന്നതാണ്. ബാക്കി റെക്കോർഡിംങ് ഇന്നു പൂർത്തിയാക്കേണ്ടതായിരുന്നു. മൃതദേഹം തൃശൂരിലെത്തിക്കാൻ ബന്ധുക്കൾ ശ്രമിക്കുന്നുണ്ട്.

അച്ഛനെ പോലെ സംഗീതത്തെ ചേർത്തുനിർത്തിയ മകളാണ് ഷാൻ. മാർക്കറ്റിങ് മേഖലയിലാണ് ജോലി നോക്കിയിരുന്നതെങ്കിലും സംഗീത ലോകത്ത് സജീവമായിരുന്നു. പുതിയതായി റിലീസ് ആകുന്ന വേട്ടയെന്ന മഞ്ജു വാര്യർ ചിത്രത്തിലെ ഗാനരചനയിലും പങ്കാളിയായിരുന്നു. ഹൃദയാഘാതം മൂലം 2011 ലാണ് ജോൺസൺ മാസ്റ്റർ അന്തരിച്ചത്. 2012ൽ മകൻ റെൻ ജോൺസൺ ചെന്നൈയിൽ വച്ചുണ്ടായ ബൈക്കപകടത്തിൽ മരണപ്പെട്ടിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.